നടൻ സുദേവ് നായർ (Sudev Nair) ഇന്നിപ്പോൾ മലയാള സിനിമയിൽ ആമുഖം ആവശ്യമില്ലാത്ത അഭിനേതാവായി മാറിക്കഴിഞ്ഞു. ഒന്നിനുപിറകെ ഒന്നെന്ന നിലയിൽ സിനിമകളിൽ അഭിനയിക്കാറില്ലെങ്കിലും, ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ സുദേവ് മലയാള സിനിമയിൽ ചെയ്യാറുണ്ട്. പലപ്പോഴും ആക്ഷൻ, ആയോധനകലകൾ എന്നിവ ആവശ്യമുള്ള സിനിമകളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത താരമാണ് ഈ മുംബൈ മലയാളി
അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വത്തിൽ മുംബൈ മലയാളിയായിട്ടായിരുന്നു സുദേവിന്റെ അവതരണം. രാജൻ മാധവൻ നായർ എന്ന അധോലോക നായകന്റെ വേഷം സുദേവ് ഭംഗിയായി അഭിനയിച്ച് ഫലിപ്പിച്ചു. നെഗറ്റീവ് വേഷത്തിൽ അടുത്തിടെ പുറത്തിറങ്ങിയ സുദേവിന്റെ രണ്ടാമത്തെ ചിത്രമാണ് 'ഭീഷ്മപർവ്വം'. എന്നാലിപ്പോൾ സുദേവ് ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് ഇടേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നു. തന്റെ ഉള്ളംകൈയിൽ നിന്നും തൊലിയടർന്നു പോയ ചിത്രങ്ങൾ സഹിതമാണ് പോസ്റ്റ് (തുടർന്നു വായിക്കുക)