തമിഴകത്തിനും മലയാളത്തിനും ഒരുപോലെ പ്രിയങ്കരിയാണ് നടി സുഹാസിനി മണിരത്നം (Suhasini Maniratnam). 1980 കളിലെ നായികാ പദവിയിൽ തിളങ്ങിയ സുഹാസിനി പിന്നീട് അമ്മ വേഷങ്ങളുമായി മലയാള സിനിമയിൽ മടങ്ങി വരവ് നടത്തുകയും ചെയ്തു. അടുത്തിടെ തിയേറ്ററിൽ റിലീസ് ചെയ്ത 'മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം' സിനിമയിൽ പ്രണവ് മോഹൻലാലിൻറെ അമ്മവേഷം ചെയ്തത് സുഹാസിനിയാണ്
സുഹാസിനി പറയുന്നത് കേട്ടുനോക്കൂ. 'നിങ്ങൾക്ക് ഇത് വിശ്വസിക്കാനാകുമോ! 13 വർഷത്തെ ഇടവേളയിൽ എടുത്തതാണ് ഈ ചിത്രങ്ങൾ. ആദ്യത്തേത് ബാംഗ്ലൂരിൽ 'എരട്നെ മധുവേ' എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു. ഇന്ന് ഞങ്ങൾ അതേ സാരി ഒരു ഷൂട്ടിന് വേണ്ടി ഉണ്ടാക്കി. സാരിയോ മോഡലോ ഫോട്ടോഗ്രാഫറോ ഒറിജിനലുമായി പൊരുത്തപ്പെടുത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല, പക്ഷേ ക്ലിക്കുചെയ്ത് ഓർക്കുന്നത് രസകരമാണ്'