വഴിയരികിൽ നിർത്തിയിട്ട വാഹനത്തിൽ നിന്നും സണ്ണി തന്നെ നേരിട്ട് ഭക്ഷണം വിതരണം ചെയ്തത് പലരിലും കൗതുകമുണർത്തി. വാഹനത്തിന് ചുറ്റും ഭക്ഷണപ്പൊതി സ്വീകരിക്കാൻ ജനം തടിച്ചു കൂടി. ഭംഗിയായി അടച്ചുറപ്പിച്ച പൊതിയിലാണ് സണ്ണി ഭക്ഷണം വിളമ്പിയത്. ഇത്രയുമൊക്കെ ചെയ്തെങ്കിലും സണ്ണിയുടെ വാക്കുകളിൽ എളിമ നിറയുന്നു (തുടർന്ന് വായിക്കുക)
മറ്റുപലരും മാനവരാശിക്കുവേണ്ടി ചെയ്ത നന്മകളുടെ എങ്ങുമെത്തിയിട്ടില്ല എന്നെനിക്കറിയാം. എന്നിരുന്നാലും ഓരോ ദിവസവും സ്വയം മെച്ചപ്പെടാൻ ഞാൻ ശ്രമിക്കും. അല്പനേരത്തേക്കെങ്കിലും ഒരാളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞതിൽ സന്തോഷമെന്ന് സണ്ണി. ഏവരും സുരക്ഷിതരായിരിക്കണമെന്നും സണ്ണി തന്റെ സന്ദേശത്തിൽ പറയുന്നു