പിറന്നാൾ ദിനത്തിൽ അശരണർക്ക് ഭക്ഷണവും കോവിഡ് സാമഗ്രികളുമായി ഒരു താരപത്നി; അനുകരണീയം ഈ മാതൃക
Commendable gesture from star-wife on her birthday | പ്രേക്ഷകർക്ക് കൂടി സുപരിചിതയായ ഈ താരപത്നിയുടെ നല്ലമനസ്സിന് മലയാളികളുടെ പ്രിയ നടനായ ഭർത്താവിന്റെ കയ്യടി
പിറന്നാൾ ദിനത്തിൽ അശരണർക്കൊപ്പം തെരുവിലിറങ്ങുക. കോവിഡ് പ്രതിസന്ധിക്കാലത്ത് അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുക. ഒരു താരപത്നി തന്റെ പിറന്നാൾ ദിനം ആഘോഷിക്കുന്ന രീതിയാണ് ഇപ്പറഞ്ഞത്
2/ 6
നർത്തകിയായി വന്ന് പ്രേക്ഷകർക്ക് സുപരിചിതയായി മാറി പിന്നീട് താരപത്നിയായി പരിണമിച്ച രഞ്ജിനിയാണിത്
3/ 6
തെരുവിൽ ജീവിക്കുന്നവർക്ക് ഭക്ഷണം, സാനിറ്റൈസർ, മാസ്ക് എന്നിവ നൽകിയാണ് സണ്ണി വെയ്നിന്റെ ഭാര്യ രഞ്ജിനിയുടെ പിറന്നാൾ ആഘോഷം
4/ 6
ഭാര്യയുടെ നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് സണ്ണി വെയ്ൻ ആശംസിക്കുന്നു
5/ 6
2019 ഏപ്രിൽ മാസത്തിലാണ് സണ്ണി വെയ്നും കോഴിക്കോട് സ്വദേശിയായ രഞ്ജിനിയും തമ്മിലുള്ള വിവാഹം നടന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം
6/ 6
രഞ്ജിനി ഒരു നർത്തകിയാണ്. റിയാലിറ്റി ഷോയായ 'ഡി ഫോർ ഡാൻസിലെ' പ്രകടനത്തോടെയാണ് രഞ്ജിനി ശ്രദ്ധേയയാകുന്നത്