ഇനി അഞ്ചാം ക്ളാസ്സുകാർക്കൊപ്പമാണ് സുരേഷ് ഗോപിയുടെ കളി. സിനിമാ, രാഷ്ട്രീയ തിരക്കുകൾക്കിടയിലും അവതാരകന്റെ റോളിൽ എത്തുകയാണ് അദ്ദേഹം. ഇനി സൂര്യ ടി.വി.യിലെ '5നോട് ഇഞ്ചോടിഞ്ച്' എന്ന പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. ഒപ്പം സ്കൂൾ വിദ്യാർത്ഥികളായ കൊച്ചുകൂട്ടുകാരും ചേരും. ഈ വാർത്ത സുരേഷ് ഗോപി ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു