കോവിഡ് മഹാമാരിയില്‍ ചലച്ചിത്ര വ്യവസായ രംഗത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധിയില്‍ നിന്ന് മലയാള സിനിമ പൂര്‍ണമായും മുക്തമായിട്ടില്ല. സിനിമകളുടെ ഉത്പാദനച്ചെലവിന്റെ നാലിലൊന്നു പോലും തിയേറ്ററുകളിൽ നിന്ന് തിരിച്ചുകിട്ടുന്നില്ലെന്നാണ് നിര്‍മ്മാതാക്കളുടെ പരാതി. ഇതിനിടയിലും കേരളത്തിലെ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് സുരേഷ് ഗോപിയുടെ പാപ്പന്.
ചിത്രം ഇറങ്ങുന്നതിനും ഒരു ദിവസം മുൻപേ പടം മോശമാണെന്ന നിലയിൽ ഉള്ള കമന്റുകള്‍ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ ബോധപൂര്‍വമുള്ള ഡീഗ്രേഡിങ് നടന്നിട്ടും മികച്ച പ്രതികരണമാണ് കാണികളില്‍ നിന്ന് ലഭിക്കുന്നത്. രാഷ്ട്രീയ ജീവിതത്തിൽ നിന്ന് സിനിമയിലേക്കുള്ള സുരേഷ് ഗോപിയുടെ ശക്തമായ മടങ്ങിവരവിന് പാപ്പന് വഴിയൊരുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ലേലം, പത്രം, വാഴുന്നോർ, സലാം കശ്മീർ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങിയ ആക്ഷൻ ത്രില്ലറാണ് പാപ്പൻ. ആർ.ജെ ഷാനിന്റേതാണ് തിരക്കഥ. ഗോകുൽ സുരേഷ്, നൈല ഉഷ, നീതാപിള്ള, അജ്മൽ അമീർ, ആശ ശരത്, ടിനി ടോം, രാഹുൽ മാധവ്, ചന്തുനാഥ്, സാധിക, സജിത മഠത്തിൽ, നന്ദു, കനിഹ, എന്നിവരാണ് മറ്റു അഭിനേതാക്കൾ.
യുഎഇ, ജിസിസി, യുഎസ് അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലെയും ഒപ്പം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെയും പാപ്പന്റെ റിലീസ് ഈ വാരാന്ത്യത്തിലാണ്. കേരള റിലീസില്‍ നിന്ന് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ പോസിറ്റീവ് അഭിപ്രായങ്ങള്‍ ചിത്രത്തിന്റെ കേരളത്തിന് പുറത്തുനിന്നുള്ളതും, വിദേശ കളക്ഷനുകളിലും കാര്യമായി പ്രതിഫലിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍