'കാവലിൽ' യുവാവിന്റെയും മധ്യവയസ്ക്കന്റെയും വേഷത്തിൽ സുരേഷ് ഗോപി
Suresh Gopi to play a youngster and middle-aged man in Kaval | 1990കളിലെ സുരേഷ് ഗോപി ഫാൻസ് ഇഷ്ടപ്പെടുന്ന വേർഷനുമായി താരം വരുന്നു
News18 Malayalam | December 1, 2020, 1:06 PM IST
1/ 6
മലയാള സിനിമ പതിറ്റാണ്ടുകളായി കാണുന്ന പൗരുഷം നിറഞ്ഞ ഹീറോ കഥാപാത്രങ്ങളുടെ മുഖമായ സുരേഷ് ഗോപിയുടെ മറ്റൊരു വേർഷനുമായി ഏറ്റവും പുതിയ ചിത്രം 'കാവൽ'. 2020 ജനുവരിയിൽ ഷൂട്ടിംഗ് ആരംഭിച്ച് ലോക്ക്ഡൗൺ തുടങ്ങിയ വേളയിൽ ചിത്രീകരണം നിർത്തിവയ്ക്കുകയും ചെയ്ത ചിത്രം അടുത്തിടെയാണ് പൂർത്തിയായത്
2/ 6
കട്ടപ്പനയിലായിരുന്നു ഷൂട്ടിംഗ് തുടങ്ങിയത്. ശേഷം കോവിഡ് പ്രതിസന്ധിക്കിടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ചിത്രീകരണം പൂർത്തിയാക്കുകയായിരുന്നു. രൺജി പണിക്കരുടെ മകനും നടനുമായ നിതിൻ രൺജി പണിക്കരാണ് സംവിധാനം. ഇപ്പോൾ സുരേഷ് ഗോപിയുടെ കഥാപാത്രത്തെക്കുറിച്ച് നിതിൻ ചില വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്
3/ 6
ഹെെറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രം ഒരു ആക്ഷൻ ഫാമിലി ഡ്രാമ ആയിരിക്കുമെന്ന് സംവിധായകൻ നേരത്തെ തന്നെ അറിയിച്ചിരുന്നു. ലാൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഈ സിനിമ തിയേറ്ററിൽ തന്നെയാകും റിലീസ്
4/ 6
ഈ സിനിമയിൽ സുരേഷ് ഗോപി രണ്ടു കാലഘട്ടം അവതരിപ്പിക്കുന്നുണ്ടാവും. യുവാവിന്റെയും 55-60 വയസ്സ് പ്രായമുള്ള മധ്യവയസ്ക്കന്റെയും റോളുകളാകും സുരേഷ് ഗോപി അവതരിപ്പിക്കുക. 1990കളിലെ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന തരം ലുക്കിലാവും സുരേഷ് ഗോപി എത്തുക എന്ന് സംവിധായകൻ
5/ 6
സയാ ഡേവിഡ് ശ്രദ്ധേയമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഐ.എം. വിജയൻ, അലൻസിയർ, പത്മരാജ് രതീഷ്, സുജിത് ശങ്കർ, സന്തോഷ് കീഴാറ്റൂർ, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹൻ ജോസ്, കണ്ണൻ രാജൻ പി. ദേവ്, മുരുകൻ, മുത്തുമണി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ
6/ 6
ലേലം രണ്ടാം ഭാഗം, ഒറ്റക്കൊമ്പൻ തുടങ്ങിയ പ്രതീക്ഷ നൽകുന്ന പ്രോജക്ടുകളും സുരേഷ് ഗോപിയുടേതായി ഒരുങ്ങുന്നുണ്ട്