തമിഴിലെ പ്രശസ്തരായ ഒമ്പത് സംവിധായകർ ചേർന്ന് ഒരുക്കുന്ന ചിത്രത്തിലാണ് പ്രയാഗ സൂര്യയ്ക്കൊപ്പം അഭിനയിക്കുന്നത്. നവരസ എന്ന് പേരിട്ടിരിക്കുന്ന ആന്തോളജിയിൽ ഗൗതം മേനോൻ ഒരുക്കുന്ന ചിത്രത്തിലാണ് സൂര്യയും പ്രയാഗയും ഒന്നിച്ച് അഭിനയിക്കുന്നത്. കോപം, അനുകമ്പ, ധൈര്യം, വെറുപ്പ്, ഭയം, ചിരി, സ്നേഹം, സമാധാനം, ആശ്ചര്യം തുടങ്ങി ഒമ്പത് വികാരങ്ങളെ ആസ്പദമാക്കിയാണ് നവരസ ഒരുക്കുന്നത്.