Sushant Singh Rajput Death| സുശാന്തിന്റെ മരണത്തിൽ CBI അന്വേഷണത്തിന് കേന്ദ്രത്തിന്റെ അനുമതി
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് പട്നയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് മുംബൈയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നടി റിയ ചക്രബര്‍ത്തി സമര്‍പ്പിച്ച ഹര്‍ജിയിൽ വാദം കേൾക്കുന്നതിനിടെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയാണ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്.
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് കേന്ദ്ര സർക്കാരിന്റെ അനുമതി. കേസ് സിബിഐക്ക് കൈമാറണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
2/ 10
ഇതിനു പിന്നാലെയാണ് കേസ് മുംബൈ പൊലീസിൽ നിന്ന് സിബിഐക്ക് കൈമാറാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
3/ 10
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് പട്നയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് മുംബൈയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നടി റിയ ചക്രബര്‍ത്തി സമര്‍പ്പിച്ച ഹര്‍ജിയിൽ വാദം കേൾക്കുന്നതിനിടെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയാണ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്.
4/ 10
ജസ്റ്റിസ് ഋഷികേശ് റോയിയുടെ ബെഞ്ചാണ് വാദം കേൾക്കുന്നത്. കേസ് ഫയൽ മൂന്ന് ദിവസത്തിനകം കോടതിയിൽ സമർപ്പിക്കാനും മുംബൈ പൊലീസിനോട് ബഞ്ച് ആവശ്യപ്പെട്ടു.
5/ 10
താരത്തിന്റെ മരണത്തിലെ അന്വേഷണത്തെ ചൊല്ലി മുംബൈ പൊലീസും പാട്ന പൊലീസും തമ്മിൽ തർക്കം തുടരുകയാണ്. ബിഹാറില്‍നിന്നുള്ള അന്വേഷണസംഘത്തോട് മുംബൈ പൊലീസ് സഹകരിക്കുന്നില്ലെന്ന പരാതി ഉയരുന്നതിനിടെയായിരുന്നു കേസ് സി.ബി.ഐക്ക് കൈമാറിയത്.
6/ 10
കേസ് സി.ബി.ഐക്ക് വിടുന്നതിനെ മഹാരാഷ്ട നേരത്തേതന്നെ എതിര്‍ത്തിരുന്നു. കേസന്വേഷണം സംബന്ധിച്ച് രണ്ട് സംസ്ഥാനങ്ങളും ഭിന്നത ഉടലെടുക്കുകയും ചെയ്തിരുന്നു.
7/ 10
എന്നാൽ കേസന്വേഷണത്തിന്റെ ഭാഗമായി മുംബൈയിലെത്തിയ ബിഹാറിലെ ഐപിഎസ് ഉദ്യോഗസ്ഥൻ വിനയ് തിവാരിയെ മഹാരാഷ്ട്ര സർക്കാര്‍ ക്വാറന്റീനിലാക്കിയത് സുപ്രീംകോടതി പിൻവലിച്ചു.
8/ 10
ഞായറാഴ്ച തിവാരി പട്നയിൽ നിന്ന് മുംബൈയിലെത്തിയെങ്കിലും ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) നിർബന്ധിതമായി ക്വാറന്റീനിലാക്കുകയായിരുന്നു.
9/ 10
അസാധാരണമായ സാഹചര്യത്തിലാണ് സുശാന്തിന്റെ മരണം നടന്നതെന്നും സത്യം പുറത്തുവരണമെന്നും ബെഞ്ച് വ്യക്തമാക്കി. ബിഹാർ മുഖ്യമന്ത്രിയുടെ ഇടപെടൽ മൂലം മാത്രമാണ് പാട്നയിൽ എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നതെന്നാണ് ഹർജിയിൽ റിയ ആരോപിക്കുന്നത്.
10/ 10
സുശാന്തിന്റെ പിതാവ് കെ.കെ. സിങ്ങാണ് റിയക്കെതിരെ പട്ന പോലീസില്‍ പരാതി നല്‍കിയത്. മകന്റെ അക്കൗണ്ടില്‍നിന്ന് റിയ ചക്രബര്‍ത്തി 15 കോടി രൂപ അനധികൃതമായി കൈമാറ്റം ചെയ്യുകയും മാനസികമായി ഉപദ്രവിക്കുകയും ചെയ്തതായി പരാതിയില്‍ കെ.കെ. സിങ് ആരോപിച്ചു.