ദിഷ സാലിയൻറെ മരണത്തിനു പിന്നാലെ അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് രോഗിയായി മാറിയെന്ന് സുശാന്തിന്റെ സുഹൃത്തും റൂംമേറ്റുമായ സദ്ധാർഥ് പിത്താനി.
2/ 9
സിബിഐയോടാണ് സിദ്ധാര്‍ഥ് ഇക്കാര്യം വ്യക്തമാക്കിയത്. ജൂണ്‍ എട്ടിനാണ് സുശാന്തിന്റെ മുൻ മാനേജർ കൂടിയായിരുന്ന ദിഷ ആത്മഹത്യ ചെയ്തത്. ഇതു നടന്ന് ഒരാഴ്ച കഴിഞ്ഞായിരുന്നു സുശാന്ത് ആത്മഹത്യ ചെയ്തത്.
3/ 9
സിദ്ധാർഥിന്റെ മൊഴി റിപ്പബ്ലിക് ടിവിക്ക് ലഭിച്ചു. ദിഷയുടെ മരണത്തെ കുറിച്ച് അറിഞ്ഞതോടെ സുശാന്ത് രോഗിയായിമാറിയെന്ന് സിദ്ധാർഥ് പറഞ്ഞു.
4/ 9
സെലിബ്രിറ്റി മാനേജർ ശ്രുതു മോദിക്ക് പരിക്കു പറ്റിയ സമയത്ത് പകരക്കാരിയായി ദിഷയെ തന്റെ മാനേജരായി അയച്ച കോര്‍ണർ സ്റ്റോൺ എന്ന കമ്പനിയുടെ മാനേജർ ഉദയ് യുമായി സുശാന്ത് സംസാരിച്ചതായും സിദ്ധാർഥിന്റെ മൊഴിയിലുണ്ട്.
5/ 9
ദിഷ ആത്മഹത്യ ചെയ്തതിൽ സുശാന്ത് സമ്മർദത്തിലായിരുന്നുവെന്നും അതുകൊണ്ട് തന്റെ മുറിയിൽ ഉറങ്ങാൻ സുശാന്ത് തന്നോട് ആവശ്യപ്പെട്ടുവെന്നും സിദ്ധാർഥ് വ്യക്തമാക്കി.
6/ 9
ദിഷയുടെ മരണത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും സുശാന്ത് തന്നോട് ചോദിച്ചുകൊണ്ടിരുന്നുവെന്നും എല്ലാ വിവരങ്ങളും താൻ സുശാന്തിനോട് പറഞ്ഞിരുന്നെന്നും സിദ്ധാർഥ് അറിയിച്ചു.
7/ 9
ദിഷയുടെ മരണവാർത്ത കേട്ട് സുശാന്ത് ബോധരഹിതനായെന്ന് സിദ്ധാർഥ് നേരത്തെ മറ്റൊരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
8/ 9
മലഡിലെ അപ്പാർട്ട്മെൻറിൽ നിന്ന് ചാടിയാണ് ദിഷ ആത്മഹത്യ ചെയ്തത്. പൊലീസ് ആകസ്മിക മരണത്തിന് കേസെടുത്തിരുന്നു. എന്നാല്‍ ദിഷയുടെ മരണത്തിന് സുശാന്ത് കേസുമായി ബന്ധമുണ്ടോയെന്ന് സിബിഐ അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
9/ 9
സിബിഐ ആദ്യം ചോദ്യം ചെയ്തവരിൽ ഒരാളാണ് സിദ്ധാർഥ് പിത്താനി. ഒരു ഐടി പ്രൊഫഷണലായ അദ്ദേഹം ഒരു വർഷത്തോളം സുശാന്തിനൊപ്പം താമസിച്ചിരുന്നു. ജൂൺ 14 ന് സുശാന്ത് മരിച്ച ദിവസം സിദ്ധാർഥും സുശാന്തിൻറെ അപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നു.