സുശാന്ത് സിംഗിന്റെ അച്ഛനും അമ്മയ്ക്കും ആദ്യം ജനിച്ച മകൻ കേവലം ഒന്നര വയസ്സ് വരെയേ ജീവിച്ചിരുന്നുള്ളൂ. ശേഷം ഒരു മകനെ ലഭിക്കാനായി അവർ തീർത്ഥയാത്ര തന്നെ നടത്തി. പ്രാർത്ഥനകൾക്കും വഴിപാടിനും ശേഷം ആദ്യം ലഭിച്ചത് ഒരു മകളെ; പേര് ശ്വേത. ഒരു വർഷം കഴിഞ്ഞതും സുശാന്ത് ജനിച്ചു, അനുജന്റെ ഓർമ്മകളുടെ നീണ്ട കുറിപ്പും മരണത്തിന് കേവലം ദിവസങ്ങൾ മുൻപുള്ള ചാറ്റിന്റെ സ്ക്രീൻഷോട്ടുമായി സഹോദരി ശ്വേത ഇൻസ്റ്റഗ്രാമിൽ എത്തുന്നു
ഭംഗിയുള്ള ചിരിയും തിളങ്ങുന്ന കണ്ണുകളുമായിരുന്നു കുട്ടിക്കാലത്തെ സുശാന്തിന്റെ പ്രത്യേകത എന്ന് ചേച്ചി. ഓരോ വയസ്സിന്റെ വ്യത്യാസമുള്ള അവർ സ്കൂളിലും ഒന്നിച്ചായിരുന്നു. ആദ്യ വർഷം ഒരേ കെട്ടിടത്തിലായിരുന്നു ഇരുവരും. അതിനു ശേഷം രണ്ടുപേരും വെവ്വേറെ ബ്ലോക്കുകളിലായി. ഉച്ചയൂണിനു മാത്രമാണ് പിന്നെ അവർ പരസ്പരം കണ്ടിരുന്നത്
സുശാന്തിന്റെ മരണത്തിന് ഏതാനും നാളുകൾ മുൻപുള്ള ചാറ്റ് സ്ക്രീൻഷോട്ട് ആണിത്. 'മനസ്സിൽ എന്തോ' എന്ന് പറഞ്ഞു സുശാന്ത് അല്പവിരാമം ഇടുന്നു. "ഇങ്ങോട്ടു പോരൂ കുഞ്ഞേ, ഒരു മാസം ചിലവിടൂ, നിനക്ക് നല്ല സുഖം തോന്നും" എന്ന് പറഞ്ഞു പ്രകൃതി രമണീയമായ ഒരു സ്ഥലത്തിന്റെ ചിത്രം സുശാന്തിന് ചേച്ചി അയച്ചുകൊടുക്കുകയും ചെയ്തു