കങ്കണയ്ക്ക് രൂക്ഷമായ മറുപടിയുമായി നടി തപ്സി പന്നു. സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ആരംഭിച്ച സംവാദം പുതിയ തലങ്ങളിലേക്ക് കടന്നിരിക്കുകയാണ്.
2/ 10
ബോളിവുഡിലെ സ്വജനപക്ഷപാതവും വിവേചനവുമാണ് സുശാന്തിന്റെ മരണത്തിലേക്ക് നയിച്ചതെന്ന കങ്കണയുടെ ആരോപണത്തിന് പിന്നാലെ നടിമാരായ തപ്സി പന്നുവിനേയും സ്വര ഭാസ്കറിനേയും കങ്കണ വിമർശിച്ചിരുന്നു. (Image:taapsee pannu/instagram)
3/ 10
ഇരുവരും ബി ഗ്രേഡ് നടിമാരും ആവശ്യക്കാരുമാണെന്നായിരുന്നു കൊങ്കണയുടെ ആരോപണം. ഇതിനെതിരെ ഇരു നടിമാരും രംഗത്തു വന്നിരുന്നു.
4/ 10
ഇപ്പോൾ കങ്കണയ്ക്ക് രൂക്ഷമായ മറുപടിയുമായി എത്തിയിരിക്കുകയാണ് തപ്സി. (Image:taapsee pannu/instagram)
5/ 10
നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായമുണ്ടാകും. എനിക്ക് എന്റെ അഭിപ്രായമായിരിക്കും. എന്റെ അഭിപ്രായം നിങ്ങളുടേതുമായി യോജിക്കുന്നില്ലെന്നതിന്റെ പേരിൽ ഞാൻ തെറ്റുകാരിയാകുന്നില്ല. (Image:taapsee pannu/instagram)
6/ 10
ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ചും പുറത്തു നിന്നു വരുന്നവർ ഈ മേഖലയിൽ നേരിടുന്ന വിവേചനത്തെ കുറിച്ചും പറയുന്ന കങ്കണ തന്നെ, പുറത്തു നിന്നു വന്നവരെ നിരന്തരം ആക്രമിക്കുകയാണ്. ഇതു തന്നെ ഏറ്റവും വലിയ കാപട്യമാണ്. (Image:taapsee pannu/instagram)
7/ 10
അപ്പോൾ ആരുടെ പക്ഷത്താണ് നിങ്ങൾ നിൽക്കുന്നത്? വ്യക്തിപരമായ നേട്ടത്തിന് വേണ്ടി അവസരങ്ങൾ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. (Image:taapsee pannu/instagram)
8/ 10
വിവേചനങ്ങളെ കുറിച്ചും ആക്രമണങ്ങളെ കുറിച്ചും പറയുന്ന ആൾ തന്നെ അടുത്ത ശ്വാസത്തിൽ മറ്റുള്ളവരോട് അതു തന്നെ ചെയ്യുന്നു. ഇത് തെറ്റാണ്. തപ്സി പറയുന്നു. (Image:taapsee pannu/instagram)
9/ 10
ബോളിവുഡിൽ പുറത്തു നിന്ന് വരുന്നവർ വിവേചനത്തിന് ഇരയാകുന്നുണ്ട്. ഇല്ലെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ല. പക്ഷേ, അതിൽ ബോളിവുഡിലുള്ളവർക്കും മാധ്യമങ്ങൾക്കും പ്രേക്ഷകർക്കും പങ്കുണ്ട്. (Image:taapsee pannu/instagram)
10/ 10
സ്റ്റാർ കിഡ്സിന് തുടക്കം മുതൽ ലഭിക്കുന്ന സ്വീകാര്യത പുറത്തു നിന്ന് വരുന്നവർക്കും ലഭിക്കണമെങ്കിൽ വർഷങ്ങളുടെ പ്രയത്നം ആവശ്യമാണ്. ഇപ്പോഴത്തെ അവസ്ഥയ്ക്ക് എല്ലാവരും ഉത്തരവാദികളാണ്. തപ്സി പറയുന്നു. (Image:taapsee pannu/instagram)