ചെന്നൈ: ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം തേടി തമിഴ് സൂപ്പർ താരം വിജയ്. ഷൂട്ടിംഗ് തിരക്കുകള്‍ ചൂണ്ടിക്കാട്ടി ആദായ നികുതി വകുപ്പ് ചെന്നൈ ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ് വിജയ് കത്ത് നല്‍കിയത്.
2/ 4
മൂന്നു ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് വിജയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. നേരത്തെ താരത്തെ 30 മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു. '
3/ 4
ബിഗില്‍' സിനിമയുടെ നിര്‍മാതാക്കളായ എജിഎസിന് പണം പലിശയ്ക്ക് കൊടുത്ത അന്‍പുചെഴിയന്റെ നികുതിവെട്ടിപ്പാണ് അന്വേഷിക്കുന്നതെന്ന് ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നതെന്നാണ് സൂചന.
4/ 4
ബുധനാഴ്ച നെയ്വേലിയിലെ ലൊക്കേഷനിൽ നിന്നാണ് വജയിനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തത്. പിന്നീട് ചെന്നൈയിലെ വീട്ടിലെത്തിച്ചും ചോദ്യം ചെയ്തതിരുന്നു.