മലയാളികളുടെ ബേബി ശാലിനിയെ തല അജിത് ജീവിതസഖിയാക്കിയിട്ട് 20 വർഷം തികഞ്ഞു. പ്രേക്ഷകരും ആരാധകരും ഇവരെ അഭിനന്ദനം കൊണ്ട് മൂടുകയാണ് 2020 ഏപ്രിൽ 24നാണ് ശാലിനി-അജിത് വിവാഹം. ഇരുവരും രണ്ട് മതവിഭാഗങ്ങളിൽപെട്ടവരായതിനാൽ രണ്ട് ആചാരങ്ങളും വിവാഹത്തിനും പാലിച്ചിരുന്നു അമർക്കളം എന്ന തമിഴ് ചിത്രത്തിന്റെ ലൊക്കേഷനിലാണ് ശാലിനിയും അജിത്തും കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതും മലയാള സിനിമയിൽ ബാലതാരമായെത്തിയ ശാലിനി ബേബി ശാലിനി എന്ന പേരിലായിരുന്നു കുട്ടിക്കാലത്തെ ചിത്രങ്ങളിൽ വേഷമിട്ടിരുന്നത് നീണ്ട ഇടവേളയ്ക്കു ശേഷം അനിയത്തിപ്രാവിൽ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടായിരുന്നു ശാലിനിയുടെ നായികാ പ്രവേശം തമിഴ് ചിത്രം 'അലൈപ്പായുതേ'ക്ക് ശേഷമായിരുന്നു വിവാഹം. ശേഷം ശാലിനി അഭിനയ ജീവിതത്തിൽ നിന്നും പിൻവാങ്ങി അജിത്-ശാലിനി ദമ്പതികൾക്ക് അനോഷ്ക എന്ന മകളും ആദ്വിക് എന്ന മകനുമുണ്ട്