ദളപതി വിജയ്ക്കൊപ്പം ലോകേഷ് കനകരാജ് തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചതു മുതൽ ആരാധകർ ആവേശത്തിലാണ്.
2/ 10
ദളപതി-67 ൽ സഞ്ജയ് ദത്ത് വില്ലനായി എത്തുമെന്ന വാർത്തയ്ക്കു പിന്നാലെ ആരാധകർക്ക് ആവേശം പകരുന്ന മറ്റൊരു വിശേഷം കൂടിയാണ്.
3/ 10
ചിത്രത്തിൽ വിജയിയുടെ നായികയായി എത്തുന്നത് തൃഷയാണ്. ചിത്രത്തിന്റെ പൂജയിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഇതിനകം സോഷ്യൽമീഡിയയിൽ വൈറലാണ്.
4/ 10
കഴിഞ്ഞ ദിവസമാണ് ദളപതി-67 ന്റെ പൂജ കഴിഞ്ഞത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരെല്ലാം പൂജയിൽ പങ്കെടുത്തിരുന്നു.
5/ 10
വിജയും തൃഷയും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ദളപതി-67. പതിനാല് വർഷങ്ങൾക്കു ശേഷമാണ് വിജയും തൃഷയും ബിഗ് സ്ക്രീനിൽ വീണ്ടും ഒന്നിച്ചെത്തുന്നത്. കുരുവിയായിരുന്നു ഇവർ ഒന്നിച്ചഭിനയിച്ച അവസാന ചിത്രം.
6/ 10
വിജയും തൃഷയും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ദളപതി-67. പതിനാല് വർഷങ്ങൾക്കു ശേഷമാണ് വിജയും തൃഷയും ബിഗ് സ്ക്രീനിൽ വീണ്ടും ഒന്നിച്ചെത്തുന്നത്. കുരുവിയായിരുന്നു ഇവർ ഒന്നിച്ചഭിനയിച്ച അവസാന ചിത്രം.
7/ 10
കൂടാതെ ബോളിവുഡ് നടൻ സഞ്ജയ് ദത്തിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ദളപതി 67.
8/ 10
യാഷ് നായകനായ കന്നഡ ചിത്രം കെജിഎഫിന്റെ രണ്ടാം ഭാഗത്തില്‍ അഥീര എന്ന വില്ലന്‍ വേഷത്തിലെത്തിയതും സഞ്ജയ് ദത്തായിരുന്നു.
9/ 10
സെവന് സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ദളപതി 67 നിർമിക്കുന്നത്.
10/ 10
അനിരുദ്ധാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. മാസ്റ്ററിനു ശേഷം വിജയ്-ലോകേഷ് കനകരാജ് ഒന്നിക്കുന്ന ചിത്രമാണ് ദളപതി 67.