നടൻ കാളിദാസ് കാമുകിയെ ദിലീപിന് പരിചയപ്പെടുത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ജയറാമിന്റെ അടുത്ത ബന്ധുവിന്റെ വിവാഹ ചടങ്ങിനിടെയാണ് കാമുകി തരിണി കലിംഗരായരെ നടൻ ദിലീപിന് കാളിദാസ് പരിചയപ്പെടുത്തുന്നത്. ഈ ദൃശ്യം അതിവേഗമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
2/ 7
ജയറാം സകുടുംബം പങ്കെടുത്ത വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇതാദ്യമായി മകന്റെ പെൺസുഹൃത്ത് തരിണിയെ ജയറാമും പാർവതിയും ചേർന്ന് ബന്ധുക്കൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു.
3/ 7
ജയറാമിന്റെ അടുത്ത ബന്ധുവിന്റെ വിവാഹത്തിന് സിനിമാ മേഖലയിൽനിന്ന് നിരവധി പേർ പങ്കെടുത്തു. നടന്മാരായ ദിലീപ്, പ്രഭു, സിദ്ധാർഥ്, സുന്ദർ സി., വിക്രം പ്രഭു, അരുൺ വിജയ് തുടങ്ങി നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തിരുന്നു.
4/ 7
വിവാഹത്തിൽ പങ്കെടുത്ത സിനിമാ മേഖലയിൽനിന്നുള്ള അതിഥികൾക്ക് ജയറാമും കാളിദാസും ചേർന്ന് തരിണിയെ പരിചയപ്പെടുത്തുകയും ചെയ്തു. വിവാഹ ചടങ്ങിലെ മുഖ്യ ആകർഷണം തരിണിയുടെ സാന്നിദ്ധ്യമാണ്. കാളിദാസുമായി പ്രണയത്തിലായ തരിണി ഇതാദ്യമായാണ് ജയറാം കുടുംബത്തിലെ ഒരു ചടങ്ങിൽ പങ്കെടുക്കുന്നത്.
5/ 7
കുറച്ചുനാളുകൾക്ക് മുമ്പ് കാളിദാസ് സോഷ്യൽമീഡിയയിലൂടെ തരിണിയെ പരിചയപ്പെടുത്തിയിരുന്നു. 2021ലെ ലിയ മിസ് ദിവ റണ്ണറപ്പായിരുന്നു തരിണി. കൂടാതെ അറിയപ്പെടുന്ന മോഡൽ കൂടിയാണ്.
6/ 7
മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന താരകുടുംബമാണ് ജയറാമിന്റേത്. ഒരു കാലത്ത് മലയാള സിനിമയിൽ മിന്നിത്തിളങ്ങി ഒന്നാം നിര നായികയായിരുന്നു പാർവതി. എന്നാൽ വിവാഹശേഷം പാർവതി അഭിനയരംഗത്തുനിന്ന് വിട്ടുനിൽക്കുകയാണ്.
7/ 7
ജയറാമിന്റെ പാത പിന്തുടർന്ന് കാളിദാസ് അഭിനയരംഗത്ത് സജീവമാണ്. ഇതിനോടകം നിരവധി ഹിറ്റ് ചിത്രങ്ങളിൽ കാളിദാസ് വേഷമിട്ടുകഴിഞ്ഞു. ജയറാമിന്റെ മകൾ മാളവിക സിനിമയിൽ സജീവമല്ലെങ്കിലും മോഡലിംഗിലൂടെയും ഫോട്ടോഷൂട്ടിലൂടെയും നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്.