തിയേറ്ററുകൾ തകർത്തുവാരി ഓടിയ ശേഷം മൂന്നു മലയാള ചിത്രങ്ങൾ ഒ.ടി.ടിയിൽ (OTT release) പൊരുതാൻ എത്തുന്നു. ഓണത്തിന് പുതിയ മൂന്നു സിനിമകൾ തിയേറ്ററിൽ എത്തുമ്പോൾ, വിജയക്കൊടി പാറിച്ച മറ്റു മൂന്നുപേർ ഡിജിറ്റൽ റിലീസിന് തിയതി കുറിച്ചു. ഈ സിനിമകൾ എല്ലാം തന്നെ 50 കോടി ബോക്സ് ഓഫിസിൽ നേടി എന്ന പ്രത്യേകതയാണ് മറ്റൊന്ന്. ഏതെല്ലാം സിനിമകൾ എവിടെയെല്ലാം കാണാം എന്ന് നോക്കാം
ചാക്കോച്ചന്റെ തകർപ്പൻ ഡാൻസും, ഒരു പരസ്യവാചകവും കൊണ്ട് കേരളം മുഴുവൻ കോളിളക്കം സൃഷ്ടിച്ച ചിത്രം 'ന്നാ താൻ കേസ് കൊട്' ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ സെപ്റ്റംബർ എട്ടു മുതൽ കാണാം. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ചിത്രം പ്രമേയം കൊണ്ടും കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പ് കൊണ്ടും ശ്രദ്ധ നേടിയ സിനിമയാണ്