തിരുവനന്തപുരത്ത് താരസംഘടനയായ 'അമ്മ' നടത്തുന്ന സ്റ്റേജ് ഷോയുടെ മീറ്റിംഗിന് അച്ഛന്മാർക്കൊപ്പം എത്തിയ രണ്ടു കുട്ടികളെ കണ്ടില്ലേ? ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയ ചിത്രമാണിത്
2/ 7
ഈ അച്ഛന്മാർക്കൊപ്പമാണ് അവരവരുടെ മക്കൾ അന്ന് പരിപാടിയിൽ പങ്കെടുത്തത്
3/ 7
അതേ, പ്രണവ് മോഹൻലാലും ദുൽഖർ സൽമാനും ആണിവർ. മുതിർന്ന ശേഷം ഇരുവരും ഒന്നിച്ചുള്ള ചിത്രം വിരളമാണെങ്കിലും കുട്ടിക്കാലത്തെ ഈ അപൂർവ ചിത്രം ആരാധകർക്ക് സന്തോഷം പകരുന്നതാണ്
4/ 7
2012ൽ 'സെക്കന്റ് ഷോ'യിലൂടെയായിരുന്നു ദുൽഖറിന്റെ സിനിമാ പ്രവേശം
5/ 7
ബാലതാരമായി സിനിമയിൽ വന്നിരുന്നുവെങ്കിലും 2018ൽ പുറത്തു വന്ന ആദിയിലൂടെയാണ് പ്രണവ് മോഹൻലാൽ നായക പദവിയിലെത്തുന്നത്
6/ 7
ദുൽഖറിന്റെ കരിയറിലെ വെല്ലുവിളിയേറിയ 'കുറുപ്പ്' എന്ന ചിത്രം അണിയറയിൽ പുരോഗമിക്കുകയാണ്. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ വേഷമാണ് ദുൽഖർ കൈകാര്യം ചെയ്യുന്നത്
7/ 7
വിനീത് ശ്രീനിവാസൻ ഒരുക്കുന്ന 'ഹൃദയം' സിനിമയിലാണ് പ്രണവിന്റെ അടുത്ത നായക വേഷം