തെലുങ്ക് യുവതാരം ശർവാനന്ദ് വിവാഹിതനാകുന്നു. യുഎസ്സിൽ ടെക് മേഖലയിൽ ജോലി ചെയ്യുന്ന രക്ഷിത ഷെട്ടിയാണ് വധു. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. നിശ്ചയത്തിന്റെ ചിത്രങ്ങൾ ശർവാനന്ദ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
2/ 6
തന്റെ ജീവിത സഖിയെ കണ്ടെത്തിയെന്നാണ് വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് താരം കുറിച്ചത്.
3/ 6
ടോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധികമാരുള്ള യുവതാരങ്ങളിലൊരാളാണ് ശർവാനന്ദ്. ഹൈദരാബാദിൽ നടന്ന വിവാഹനിശ്ചയത്തിൽ തെലുങ്ക് സിനിമാലോകത്തെ പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു.
4/ 6
കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും പുറമേ സിനിമയിലെ അടുത്ത സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയം.
5/ 6
ആന്ധ്രപ്രദേശ് ഹൈക്കോടതിയിലെ അഭിഭാഷകനായ മധുസൂദനൻ റെഡ്ഡിയുടെ മകളാണ് രക്ഷിത റെഡ്ഡി. ആന്ധ്രയിലെ പ്രമുഖ രാഷ്ട്രീയ നേതാവ് ബൊജ്ജാല ഗോപാല കൃഷ്ണയുടെ കൊച്ചുമകളാണ് രക്ഷിത.
6/ 6
ചിരഞ്ജീവി, നാഗാർജുന, രാംചരൺ, ഭാര്യ ഉപാസന, നാനി, റാണ ദഗുബാട്ടി, സിദ്ധാർത്ഥ്, അതിഥി റാവു ഹൈദരി, നിതിൻ തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.