മിഷൻ ഇംപോസിബിൾ സിനിമയുടെ ചിത്രീകരണത്തിനായി ലണ്ടനിലാണ് ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസ് ഉള്ളത്. ഇതിനിടയിലാണ് നിർഭാഗ്യകരമായ സംഭവം നടന്നത്.
2/ 6
താരത്തിന്റെ ബിഎംഡബ്ല്യൂ ആഡംബര കാറാണ് മോഷ്ടിക്കപ്പെട്ടത്. ഷൂട്ടിംഗിനിടയിലുള്ള യാത്രയിൽ ഈ കാറിലായിരുന്നു ടോം ക്രൂസിന്റെ യാത്ര. അദ്ദേഹത്തിന്റെ ലഗേജുകളും ചില സാധനങ്ങളും കാറിനകത്തുണ്ടായിരുന്നതായി ദി സൺ പത്രം റിപ്പോർട്ട് ചെയ്യുന്നു. (Image: Instagram)
3/ 6
കാർ മോഷണം പോയ ഉടനെ തന്നെ പൊലീസ് പരിശോധനയും ആരംഭിച്ചു. അധികം വൈകാതെ കാർ കണ്ടെത്തുകയും ചെയ്തു. എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ, കാറിനകത്തുണ്ടായിരുന്ന അദ്ദേഹത്തിന്റെ സാധനങ്ങൾ മുഴുവൻ നഷ്ടമായി.
4/ 6
ഹോളിവുഡിലെ അതീവ സുരക്ഷയുള്ള താരങ്ങളിൽ ഒരാളാണ് ടോം ക്രൂസ്. അദ്ദേഹത്തിന്റെ കാർ തന്നെ മോഷണം പോയത് വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ വീഴ്ച്ചയായിട്ടാണ് സംഭവത്തെ വിലയിരുത്തുന്നത്.
5/ 6
ബർമിങ്ഹാമിലെ ഗ്രാൻഡ് ഹോട്ടലിന് പുറത്ത് കാർ പാർക്ക് ചെയ്ത സമയത്താണ് മോഷണം നടന്നത്. ടോം ക്രൂസിന്റെ സുരക്ഷാ ഉദ്യോഗസ്ഥനാണ് ബി.എം.ഡബ്ല്യു എക്സ് 7 ഉപയോഗിച്ചിരുന്നത് എന്നും റിപ്പോർട്ടുകളുണ്ട്.
6/ 6
ഗ്രാൻഡ് ഹോട്ടലിന്റെ സുരക്ഷാ പിഴവിൽ നടൻ ടോം ക്രൂസ് വലിയ കോപാകുലനായതായും റിപ്പോർട്ടുകളുണ്ട്. മോഷണം നടക്കുന്ന സമയത്ത് ബർമിങ്ഹാം ഷോപ്പിങ് സെൻററിൽ മിഷൻ ഇംപോസിബിൾ 7-ന്റെ ചിത്രീകരണത്തിലായിരുന്നു താരം.