തലമുറകളുടെ വികാരമായി മാറിയ ആടുതോമ രണ്ടാം വരവിലും ആറാടുകയാണ്. ഫോര്‍ കെ ദൃശ്യമികവോടെ റീ റിലീസ് ചെയ്ത സ്ഫടികം കാണാന്‍ തിയേറ്ററുകളിലേക്ക് പ്രേക്ഷകരുടെ ഒഴുക്കാണ്.
2/ 6
സിനിമയുടെ പുത്തൻ പതിപ്പ് അത്യന്തം ആവേശകരമായ അനുഭവം സമ്മാനിക്കുന്നുണ്ടെന്നാണ് സിനിമാപ്രേമികളുടെ പ്രതികരണം. ഫാൻസ് ഷോയും റെഗുലർ ഷോയും കടന്ന് എക്സ്ട്രാ ഷോകളുമായാണ് സ്ഫടികം 4കെ പതിപ്പ് ആദ്യദിനം പിന്നിട്ടത്.
3/ 6
വരും ദിവസങ്ങളിലും ഹൗസ്ഫുൾ ഷോകളുമായി സ്ഫടികം മുന്നേറുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ കണക്കുകൂട്ടൽ. സംവിധായകൻ ഭദ്രനും സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച ജ്യോമെട്രിക്സ് എന്ന പുതിയ കമ്പനിയാണ് 'സ്ഫടികം' സിനിമയുടെ റീറിലീസിന് നേതൃത്വം നല്‍കിയത്.
4/ 6
നാല് ദിവസം മാത്രമാണ് തിയറ്ററുകളുമായി എഗ്രിമന്റ് വച്ചിരുന്നതെങ്കിലും പ്രേക്ഷകരുടെ ഒഴുക്ക് തുടരുന്നതോടെ സിനിമ കൂടുതൽ ദിവസം തിയറ്ററുകളിൽ തുടർന്നേക്കുമെന്നാണ് നിർമാതാക്കളുടെ പ്രതീക്ഷ.
5/ 6
ഫിലിമില്‍ ചിത്രീകരിച്ച് ഡിജിറ്റല്‍ രൂപത്തിലെത്തിയ സ്ഫടികം 4കെ അഞ്ഞൂറോളം സ്ക്രീനുകളിലാണ് റിലീസ് ചെയ്തത്.
6/ 6
രണ്ട് കോടിയോളം രൂപ മുടക്കിയാണ് സ്ഫടികത്തിന്റെ പുതിയ പതിപ്പ് തയാറാക്കിയത്