സോഷ്യല്‍ മീഡിയയിലെങ്ങും തൃഷയാണ് താരം. അത് ഇപ്പോഴെന്നല്ല.. എപ്പോഴും. വിന്റേജ് ലുക്കില്‍ സുന്ദരിയായിരുന്ന താരം ഇപ്പോള്‍ അതിസുന്ദരിയാണെന്നാണ് ആരാധകരുടെ അഭിപ്രായം
2/ 8
കഴിഞ്ഞ ദിവസം മണിരത്നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്വന് രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ ലോഞ്ചിനെത്തിയ തൃഷയെ കണ്ട് സിനിമാലോകം അമ്പരന്നു. അതിശയിപ്പിക്കുന്ന ഭംഗിയാണ് തൃഷയുടെ ലുക്കിനെന്ന് പലരും പറഞ്ഞു. ഐശ്വര്യ റായിക്കൊപ്പം വേദി പങ്കിട്ടപ്പോഴും എല്ലാവരുടെയും കണ്ണ് തൃഷയിലായിരുന്നു
3/ 8
നീല നിറത്തിലുള്ള ഡിസൈനര്‍ സാരിയണിഞ്ഞാണ് താരം വേദിയിലെത്തിയത്.സിൽവർ നിറത്തിലുള്ള വർക്കുകളും എംബ്രോയ്ഡറിയും തൃഷയുടെ ലുക്കിന് മാറ്റുകൂട്ടി.
4/ 8
നീളത്തിലുള്ള സ്ലീവുകളുള്ള ഡീപ് നെക് ബ്ലൗസാണ് ഒപ്പം ധരിച്ചത്. സാരിയുടെ അതുപോലെ തന്നെ സീക്വനുകളും ഫ്ളോറൽ പാറ്റേണുകളും ബ്ലൗസിലും കാണാം.
5/ 8
അതിമനോഹരമായ ഒരു ചോക്കര്‍ നെക്ലേസും അതിന് ചേര്‍ന്ന കമ്മലുകളുമാണ് തൃഷ ധരിച്ചിരുന്നത്
6/ 8
ചോള സാമ്രാജ്യത്തിന്റെ രാജകുമാരിയും ആദിത്യ കരികാലന്റെയും അരുള്‍മൊഴി വര്‍മ്മന്റെയും സഹോദരിയായ കുന്ദവൈ ദേവി എന്ന കഥാപാത്രത്തെയാണ് തൃഷ പൊന്നിയിന്‍ സെല്‍വനില്‍ അവതരിപ്പിക്കുന്നത്
7/ 8
ആദ്യഭാഗത്തിലെ പ്രകടനം തന്നെ മികച്ചതാക്കിയ തൃഷയ്ക്ക് രണ്ടാം ഭാഗത്തിലും മികച്ച രംഗങ്ങളാണ് മണിര്തനം ഒരുക്കിയിരിക്കുന്നത്. കാര്‍ത്തി അവതരിപ്പിക്കുന്ന വന്ദിയദേവനൊപ്പമുള്ള കുന്ദവൈയുടെ പ്രണയരംഗങ്ങളാണ് ഇതില്‍ പ്രധാനം
8/ 8
തന്റെ ആദ്യ കാല സിനിമകളായ, സാമി, ഗില്ലി, മൌനം പേസിയദെ തുടങ്ങിയ സിനിമകളിലെ അതേ ഭംഗി വര്‍ഷങ്ങള്‍ക്കിപ്പുറവും അതിശയകരമായി കാത്തുസൂക്ഷിക്കുകയാണ് താരം