60 വയസ്സു കഴിഞ്ഞവർ ഷൂട്ടിംഗ് ലൊക്കേഷനിൽ പാടില്ല; എങ്കിൽ മോഹൻലാലും മമ്മൂട്ടിയും 60 കഴിഞ്ഞവരല്ലേ എന്ന് ട്രോളുകൾ
Trolls on permitting people aged above 60 into film sets | 60 കഴിഞ്ഞ സൂപ്പർസ്റ്റാറുകളായ മോഹൻലാലും മമ്മൂട്ടിയും ഉള്ള മലയാള സിനിമ പുതിയ നിർദ്ദേശം പാലിച്ചാൽ എങ്ങനെ എന്ന് ട്രോളന്മാർ
കോവിഡ് പശ്ചാത്തലത്തിൽ സിനിമാ ഷൂട്ടിംഗ് പുനരാരംഭിക്കുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങളുമായി പ്രൊഡ്യൂസഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ 37-പേജ് മാനദണ്ഡങ്ങൾ സമർപ്പിച്ചു. അംഗീകരിച്ചാൽ പുതിയ പ്രോട്ടോകോൾ അനുസരിച്ച് വേണം ഷൂട്ടിംഗ് നടത്താൻ
2/ 6
ഇതനുസരിച്ചു ഷൂട്ടിംഗ് ആരംഭിക്കുന്നതിന് 45 മിനിറ്റ് മുൻപേ അഭിനേതാക്കളും ഷൂട്ടിംഗ് സംഘവും സെറ്റിൽ എത്തണം. സാമൂഹിക അകലം പാലിക്കാൻ നിലത്ത് കളം വരയ്ക്കണം. ഇരിക്കാൻ ബെഞ്ചുകൾക്കു പകരം എടുത്തുമാറ്റാൻ കഴിയുന്ന കസേരകൾ കൊണ്ടിടണം
3/ 6
കഴിയുന്നതും അംഗങ്ങൾക്ക് കുളിക്കാനുള്ള സൗകര്യങ്ങൾ ചെയ്തിടണം. എടുത്തുമാറ്റാൻ കഴിയുന്ന വാഷ്-ബെയ്സിനുകൾ എല്ലായിടത്തും വേണം. സെറ്റിൽ ശുചിത്വം പാലിക്കുന്നത് കർശനമാക്കാൻ മേൽനോട്ടം ഉണ്ടാവണം
4/ 6
ഡിസ്പോസബിൾ വസ്തുക്കൾ കഴിവതും ഉപയോഗിക്കണം. വിഗ്ഗ്, എക്സറ്റൻഷനുകൾ ഉപയോഗശേഷം ശുചിയാക്കണം. മേക്കപ്പ് കഴിഞ്ഞ ശേഷം മാസ്കിനു പകരം ഫേസ് ഷീൽഡ് ഉപയോഗിക്കാം. കേശാലങ്കാര, മേക്ക്അപ് ജീവനക്കാർ മാസ്കും ഗ്ലൗസും ഷൂട്ടിംഗ് കഴിയുംവരെയും ധരിക്കണം
5/ 6
ഷൂട്ടിംഗ് സംഘത്തിൽ ആദ്യ മൂന്നു മാസത്തേക്കെങ്കിലും 60 വയസ്സിന് മുകളിൽ പ്രായമുള്ളവരെ ഒഴിവാക്കണം എന്നും ഒരു നിർദ്ദേശമുണ്ട്. ഇവിടെയാണ് ട്രോളന്മാർ പിടി മുറുക്കിയത് (ട്രോൾ: ഇന്റർനാഷണൽ ചളു യൂണിയൻ)
6/ 6
മലയാള സിനിമയുടെ സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടിയും മോഹൻലാലും 60 കഴിഞ്ഞവരാണ്. ആ നിർദേശത്തിന്റെ പിന്നിലെ നർമ്മവശത്തെയാണ് ട്രോളുകൾ അവതരിപ്പിക്കുന്നത് (ട്രോൾ: ട്രോൾ മലയാളം)