Home » photogallery » film » TV ACTOR DEEPESH BHAN DEATH AASIF SHEIKH REVEALS BHABI JI GHAR PAR HAI MALKHAN LAST CONDITION

'അമിത വ്യായാമം, കൃത്യമായി ഭക്ഷണം കഴിക്കില്ല'; ടെലിവിഷൻ താരത്തിന്റെ മരണത്തിൽ വെളിപ്പെടുത്തലുമായി സുഹൃത്ത്

'ശരീരസൗന്ദര്യം നോക്കുന്നതിൽ ദീപേഷ് കണിശക്കാരനായിരുന്നു. ദിവസം മൂന്നു മണിക്കൂറിലേറെ ജിമ്മിൽ ചെലവഴിച്ചു. ഭക്ഷണം പലപ്പോഴും കൃത്യമായി കഴിച്ചിരുന്നില്ല. ഭക്ഷണം ഒഴിവാക്കുന്നതിനെതിരെ പലപ്പോഴും ഞാൻ ശകാരിച്ചിരുന്നു. അമിതമായി വ്യായാമം ചെയ്യരുതെന്ന് ഉപദേശിക്കാറുമുണ്ട്. തലച്ചോറിലെ രക്തസ്രാവം മൂലമായിരുന്നു അദ്ദേഹത്തിന്റെ മരണം'- ആസിഫ് ഷെയ്ഖ് പറഞ്ഞു.