നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » film » TWENTIETH ANNIVERSARY OF LANDMARK FILM NARASIMHAM CV

    നീ പോ മോനേ ദിനേശാ.. പുതിയ കളികള്‍ പഠിപ്പിച്ച നരസിംഹത്തിന് 20 വയസ്സ്

    As Narasimham movie turns 20 | രഞ്ജിത്തിന്റെ മിശ്രണം ഷാജി കൈലാസിന്റെ പാക്കിങ്, ഇതിനൊപ്പം മോഹൻലാലിന്റെ അഭിനയവും. ചേർന്നതും മലയാള സിനിമയിലെ എക്കാലത്തെയും വമ്പൻ ചിത്രങ്ങളിലൊന്നാണ് 2000 ജനുവരി 26 ന് പുറത്തിറങ്ങിയത്. ദേവാസുരം, ആറാം തമ്പുരാൻ, ഉസ്താദ് എന്നിവയ്ക്ക് ശേഷം അതെ ചേരുവകൾ അല്പം കൂടി കടുപ്പിച്ച് മോഹൻ ലാൽ മീശ പിരിച്ച് മുണ്ടു മടക്കി കുത്തി വന്ന നരസിംഹം ബോക്സ് ഓഫീസിൽ അദ്‌ഭുതങ്ങൾ സൃഷ്‌ടിച്ചു. 21 -ാം നൂറ്റാണ്ടിലെ ആദ്യ ഇന്‍ഡസ്ട്രിഹിറ്റാണ് നരസിംഹം. മലയാള സിനിമ ബോക്‌സോഫീസിനെ ആദ്യമായി 20 കോടി എന്ന മാന്ത്രികസംഖ്യയിലേക്ക് കൈപിടിച്ചുയര്‍ത്തിയ ചിത്രം. അന്നു വരെ മോഹൻലാലിന്റെ സന്തത സഹചാരിയായി മാത്രം അറിയപ്പെട്ട ആന്റണി പെരുമ്പാവൂർ നിർമ്മാതാവെന്ന നിലയിലേക്ക് മാറിയ ആദ്യ ചിത്രം കൂടിയാണ് നരസിംഹം. ആശീർവാദ് ഫിലിംസ് എന്ന ബാനറിന്റെ പിറവി