മലയാളികളെ ഒരുപാട് ചിരിപ്പിച്ച നടൻ ഉല്ലാസ് പന്തളത്തിന്റെ (Ullas Pandalam) കുടുംബത്തിൽ നിന്നും തീർത്തും ശുഭകരമല്ലാത്ത വാർത്ത കേട്ടാണ് മലയാളി പ്രേക്ഷകർ ഇന്നുണർന്നത്. പുതുതായി പണികഴിപ്പിച്ചു താമസമാക്കിയ വീട്ടിൽ അദ്ദേഹത്തിന്റെ ഭാര്യ ആശയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യയെ കാണാനില്ല എന്ന് ഉല്ലാസ് പോലീസിൽ പരാതിയും നൽകിയിരുന്നു
പറയത്തക്ക വരുമാനമില്ലാതിരുന്ന നാളുകളിൽ, മുപ്പത്തിരണ്ടാം വയസ്സിൽ, ഉല്ലാസിന്റെ ജീവിതത്തിലേക്ക് കടന്നു വന്നയാളാണ് ആശ. ദമ്പതികൾക്ക് രണ്ടു മക്കളുമുണ്ട്. വീടും വരുമാനമാർഗവും ഇല്ലാതിരുന്നത് വിവാഹത്തിലേക്കെത്താൻ തടസമായിരുന്നു അതുവരെ. കല്യാണത്തോട് വിമുഖത കാട്ടിയ ഉല്ലാസിനു കുടുംബം വഴി വന്ന ആലോചനയാണ് ആശയുടേത് (തുടർന്ന് വായിക്കുക)