ആദ്യമായി നിർമ്മാതാവിന്റെ കുപ്പായം അണിഞ്ഞ സിനിമയ്ക്ക് എല്ലായിടത്തു നിന്നും മികച്ച പ്രതികരണം ലഭിക്കുന്ന സന്തോഷത്തിലാണ് നടൻ ഉണ്ണി മുകുന്ദൻ (Unni Mukundan). 'മേപ്പടിയാൻ' അടുത്തിടെ ബെംഗളൂരു ചലച്ചിത്ര മേളയിലെ മികച്ച ഇന്ത്യൻ ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു. തിയേറ്റർ റിലീസിന് ശേഷം ഡീഗ്രേഡിങ് നേരിട്ടെങ്കിലും ഒ.ടി.ടിയിൽ വന്നപ്പോൾ സകലരുടെയും വായടപ്പിക്കുന്ന നിലയിലായി ചിത്രത്തിന്റെ ഉയർച്ച
എത്ര ഉയർന്നാലും വന്ന വഴി ഇടയ്ക്കിടെ ഓർത്തെടുക്കുന്ന ശീലമുണ്ട് ഉണ്ണിക്ക്. ചെറിയ സാഹചര്യങ്ങളിൽ വളർന്ന നാളുകളിൽ തുടങ്ങി, തന്റെ സിനിമാ ഗുരുവായ ലോഹിതദാസിനെ ഓർക്കുന്നതുമെല്ലാം ഉണ്ണിയുടെ ശീലങ്ങളാണ്. അത്തരത്തിൽ ഓർമ്മകൾക്ക് പിന്നിലേക്ക് സഞ്ചരിച്ച ഉണ്ണി താൻ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ വച്ച് ഇത്രയും വിഡ്ഢിയായ ഒരുവൻ വേറെയില്ല എന്ന് പറഞ്ഞ് ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് എത്തിയിരിക്കുകയാണ് (തുടർന്ന് വായിക്കുക)