നടൻ ബാലയ്ക്കും ക്യാമറാമാൻ എൽദോയ്ക്കും 'ഷെഫീക്കിന്റെ സന്തോഷം' സിനിമയ്ക്ക് വേണ്ടി നൽകിയ പ്രതിഫലത്തിന്റെ തെളിവുകൾ പുറത്തുവിട്ട് നടൻ ഉണ്ണി മുകുന്ദൻ. ഉണ്ണി നിർമ്മിച്ച സിനിമയിൽ പ്രതിഫലം കിട്ടിയില്ല എന്ന ബാലയുടെ വാദം വിവാദത്തിനു വഴിവച്ചിരുന്നു. അതിനു ശേഷം ഉണ്ണി പത്രസമ്മേളനത്തിലൂടെ തനിക്കു പറയാനുള്ള കാര്യങ്ങൾ വ്യക്തമാക്കുകയും ചെയ്തു
സഹോദരബന്ധത്തിനു തുല്യമായ സൗഹൃദത്തിന്റെ പേരിൽ തനിക്ക് പ്രതിഫലം വേണ്ട എന്ന് ബാല പറഞ്ഞു. എങ്കിലും 20 ദിവസത്തെ ഷൂട്ടിങ്ങിന്റെ ഫലമായി രണ്ടു ലക്ഷം രൂപ ബാലയ്ക്ക് കൈമാറി. ബാലയുടെ സിനിമയിൽ ഉണ്ണി മുൻപ് പണം വാങ്ങാതെ അഭിനയിച്ചിട്ടുണ്ട് എന്ന് പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. നൽകിയ തുകയുടെ കണക്കാണ് ഉണ്ണി ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത് (തുടർന്ന് വായിക്കുക)
സ്ത്രീകഥാപാത്രങ്ങൾ ചെയ്തവർക്ക് പണം നൽകി വിവേചനം കാട്ടി എന്നും ബാല ആരോപിച്ചു. സൗഹൃദം എന്തെന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ് എന്ന് കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ഉണ്ണി പറയുകയുണ്ടായി. പലരും തന്നെ താക്കീത് ചെയ്തിട്ടും, വിശ്വാസത്തിന്റെ പേരിൽ ചില കാര്യങ്ങൾ ചെയ്യുന്നതിനാൽ ഇത് ഒരു അനുഭവപാഠമായി എന്ന നിലപാടിലായിരുന്നു ഉണ്ണി