ജോജു ജോർജിനെ നായകനാക്കി നവാഗതനായ രോഹിത് എം.ജി. കൃഷ്ണൻ സംവിധാനം ചെയ്ത ത്രില്ലർ. ഇരട്ടവേഷത്തിലാണ് ജോജു എത്തുന്നത്. അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. മാര്‍ച്ച് 3 മുതല്‍ നെറ്റ്ഫ്ലിക്സില്‍ പ്രദര്‍ശനം ആരംഭിച്ച സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.