പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം റി- റിലീസിന്. വാലന്റൈൻ ദിനത്തോട് അനുബന്ധിച്ചാണ് ചിത്രം വീണ്ടും റിലീസിന് ഒരുങ്ങുന്നത്.
2/ 5
ഫെബ്രുവരി 10 മുതലാകും ഹൃദയം റിലീസ് ചെയ്യുകയെന്ന് നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം അറിയിച്ചു.
3/ 5
2022ലെ ആദ്യ വിജയ ചിത്രമായിരുന്നു 'ഹൃദയം'. കൊവിഡ് പ്രതിസന്ധികളെ തരണം ചെയ്ത് റിലീസ് ചെയ്ത സിനിമ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടിയോളം രൂപ നേടിയിരുന്നു.
4/ 5
100 ദിവസത്തിലധികം പ്രദർശിപ്പിച്ച ചിത്രത്തിൽ കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് നായികമാർ. രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും 'ഹൃദയം' നേടിയിരുന്നു.
5/ 5
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം പാട്ടുകളുടെ കാര്യത്തിൽ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. പ്രണവ് മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് കൂടിയായിരുന്നു ഇത്.