Valentine's Day 2022: ഇന്ന് ലോക പ്രണയദിനം. ഈ ദിനം ആഘോഷിക്കാൻ കമിതാക്കൾ തയ്യാറെടുത്തുകഴിഞ്ഞു. എന്നാൽ എല്ലാം പഴയതുപോലെയാകില്ല. കോവിഡ് നിയന്ത്രണങ്ങൾ കാരണം എല്ലാവർക്കും പുറത്തുപോയി പ്രണയദിനം ആഘോഷിക്കാനുള്ള സാഹചര്യമല്ല പല സ്ഥലങ്ങളിലും നിലവിലുള്ളത്. അതുകൊണ്ട് ഈ പ്രണയദിനത്തെ വീട്ടിലിരുന്ന് എങ്ങനെ വർണാഭമാക്കാമെന്നാണ് മിക്കവരും ചിന്തിക്കുന്നത്. ഇഷ്ടപ്പെടുന്ന ഒരാൾക്കൊപ്പം ഒരു റൊമാന്റിക് സിനിമ കാണുകയെന്നത് വാലന്റൈൻ ദിനത്തിലെ പ്രത്യേക സായാഹ്നത്തെ കൂടുതൽ വൈകാരികമാക്കി മാറ്റും. നിങ്ങൾക്ക് ഹൃദയസ്പർശിയായ ഒരു റൊമാന്റിക് സിനിമ ഇഷ്ടമാണോ എന്നാൽ ഈ ക്വാറന്റൈൻ സമയത്ത് ഭാഷാ ഭേദങ്ങൾക്ക് അപ്പുറം മികച്ച ചില തെന്നിന്ത്യൻ പ്രണയ സിനിമകൾ കാണുന്ന കാര്യം പരിഗണിക്കാം. അത്തരത്തിൽ ചില സിനിമകൾ നിർദേശിക്കുന്നു.