വെറും രണ്ട് സിനിമകൾ കൊണ്ട് മാത്രം തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയ നടിയാണ് ഗിരിജ ഷെട്ടാർ. വന്ദനം, ഗീതാഞ്ജലി എന്നീ ചിത്രങ്ങളിലൂടെ വൻ ആരാധകവൃന്ദം സൃഷ്ടിച്ച താരം പെട്ടന്നൊരു ദിവസം സിനിമാലോകത്തുനിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ഇപ്പോഴിതാ നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം ഗിരിജ സിനിമയിലേക്ക് തിരികെയെത്തുന്നു എന്നാണ് റിപ്പോർട്ട്.