ബോളിവുഡിൽ മറ്റൊരു താരവിവാഹം കൂടി; വരുൺ ധവാന്റെ വിവാഹം ജനുവരി 24 ന്
സ്കൂൾ കാലം തൊട്ട് സുഹൃത്തുക്കളാണ് വരുൺ ധവാനും നതാഷ ദലാലും
News18 Malayalam | January 20, 2021, 6:42 PM IST
1/ 8
മറ്റൊരു താര വിവാഹത്തിന് കൂടി അരങ്ങൊരുങ്ങുകയാണ്ബോളിവുഡിൽ. ഇക്കുറി യുവതാരങ്ങളിൽ ശ്രദ്ധേയനായ വരുൺ ധവനാണ് വിവാഹിതനാകുന്നത്. വിവാഹ തീയ്യതി നിശ്ചയിച്ചു കഴിഞ്ഞു.(Image: Instagram)
2/ 8
സംവിധായകൻ ഡേവിഡ് ധാവന്റെ മകനാണ് വരുൺ ധവാൻ. നതാഷ ദലാൽ ആണ് വരുണിന്റെ ഭാര്യ. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹം ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഈ ആഴ്ച്ച തന്നെ വിവാഹം പ്രഖ്യാപിച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം.(Image: Instagram)
3/ 8
ജനുവരി 24 നാണ് വരുൺ ധാവനും നതാഷയും തമ്മിലുള്ള വിവാഹം. മുംബൈയിൽ സ്വകാര്യ ചടങ്ങിലായിരിക്കും വിവാഹമെന്നാണ് റിപ്പോർട്ടുകൾ.(Image: Instagram)
4/ 8
മുംബൈയിലെ അലിബാഗ് റിസോർട്ടിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തിൽ പങ്കെടുക്കുക. ചുരുങ്ങിയത് അമ്പത് പേർക്ക് മാത്രമേ വിവാഹത്തിന് ക്ഷണമുള്ളൂ എന്നാണ് ബോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ.(Image: Instagram)
5/ 8
മുംബൈയിലെ പ്രമുഖ ഫാഷൻ ലേബലായ നതാഷ ദലാൽ ലേബൽ ഉടമയാണ് വരുൺ ധവാന്റെ ഭാവി വധു. രാജേഷ് ദലാൽ, ഗൗരി ദലാൽ എന്നിവരാണ് മാതാപിതാക്കൾ.(Image: Instagram)
6/ 8
ബോംബെ സ്കോട്ടിഷ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ന്യൂയോർക്കിൽ ഫാഷൻ ഡിസൈനിങ്ങിൽ ബിരുദം നേടിയാണ് നതാഷ മുംബൈയിൽ സ്വന്തമായി ഡിസൈനിങ് സ്ഥാപനം തുടങ്ങിയത്.(Image: Instagram)
7/ 8
സ്കൂൾ കാലം തൊട്ട് സുഹൃത്തുക്കളാണ് വരുൺ ധവാനും നതാഷയും. ബോളിവുഡിൽ താരമായതിനു ശേഷമാണ് വരുൺ തന്റെ പ്രണയം നതാഷയോട് തുറന്നു പറഞ്ഞത്. ഇതിന് പിന്നാലെ ഇരുവരും ഒന്നിച്ച് പൊതു പരിപാടികളിലും എത്തിയിരുന്നു.(Image: Instagram)
8/ 8
2019 ലാണ് നതാഷയുമായുള്ള പ്രണയം വരുൺ പരസ്യമായി പ്രഖ്യാപിക്കുന്നത്. ഇൻസ്റ്റഗ്രാമിലും വരുൺ നതാഷയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. (Image: Instagram)