വീണ നന്ദകുമാർ (Veena Nandakumar) എന്ന പേരിനേക്കാളും മലയാളി ഓർക്കുക അല്ലെങ്കിൽ ഓർക്കാൻ ഇഷ്ടപ്പെടുക 'കെട്ട്യോളാണ് എന്റെ മാലാഖയിലെ' സ്ലീവാച്ചന്റെ ഭാര്യ റിൻസിയെ ആയിരിക്കും. ഇടുപ്പും കഴിഞ്ഞ് വഴിഞ്ഞൊഴുകുന്ന തലമുടിയുള്ള ശാലീന സുന്ദരി ആധുനിക ലോകത്ത് ജീവിച്ചു വളർന്നയാളാണെന്ന് പറഞ്ഞാൽ പോലും ആരും വിശ്വസിച്ചെന്നു വരില്ലായിരുന്നു. അത്രയ്ക്ക് മനസ്സിൽ പതിഞ്ഞ വേഷമായിരുന്നു അത്
വീണ്ടും ഒരുപിടി ചിത്രങ്ങളിൽ വീണയെ പ്രേക്ഷകർ കണ്ടു. അതിലിലെല്ലാം ആ ശാലീനത വിട്ടുമാറിയില്ല. ആ നീളൻ തലമുടിക്കും ആരാധകർ ഏറെയായിരുന്നു. ഒരു കാലത്ത് ഇടതൂർന്ന നീളന്മുടിക്കാരികളായ നായികമാരെ ബിഗ് സ്ക്രീനിൽ കാണാൻ മാത്രം മലയാള സിനിമയിൽ ആരാധകരുമുണ്ടായിരുന്നു. അവരിലൊരാളാണ് ഇപ്പോൾ വീണയും. എന്നാൽ കഴിഞ്ഞ ദിവസം വീണ പ്രേക്ഷകരെ ചെറുതായൊന്നു ഞെട്ടിച്ചു (തുടർന്ന് വായിക്കുക)