കൂളിംഗ് ഗ്ലാസ് വിട്ടൊരു കളിയില്ല; കുട്ടിക്കാലത്തെ ക്യൂട്ട് ചിത്രങ്ങളുമായി താരം
Guess the celebrity in these cute childhood pics | നസ്രിയ, സായി പല്ലവി എന്നിവരെപ്പോലെ ഒറ്റ കഥാപാത്രം കൊണ്ട്
മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന സുന്ദരിയാണ് ഈ ചിത്രത്തിൽ
News18 Malayalam | October 19, 2020, 12:54 PM IST
1/ 7
വര്ഷങ്ങളായി മലയാള സിനിമയിൽ കണ്ടു വരുന്ന ഒരു പ്രത്യേകതയുണ്ട്, കഥാപാത്രത്തിന്റെ പേര് പറഞ്ഞാൽ തന്നെ പ്രേക്ഷകർ മനസ്സിലാക്കുന്ന താരങ്ങൾ ഒട്ടേറെയുണ്ട് മലയാള സിനിമയിൽ. അത്തരത്തിൽ ഒരു കഥാപാത്രം കൊണ്ട് തന്നെ പ്രിയങ്കരിയായി മാറിയ നടിയാണിത്. കുട്ടിക്കാലത്തെ ചിത്രങ്ങളുമായി താരം ഇൻസ്റ്റഗ്രാമിൽ എത്തുന്നു
2/ 7
കൂളിംഗ് ഗ്ലാസ് ആണ് ആളുടെ മെയിൻ എന്ന് കൂടുതൽ പറയേണ്ട ആവശ്യമില്ലല്ലോ. നസ്രിയ, സായി പല്ലവി എന്നിവരെപ്പോലെ ഈ സുന്ദരിയുടെ കഥാപാത്രത്തിന്റെ പേര് പറഞ്ഞാലും ഏവരും എളുപ്പം തിരിച്ചറിയും. ഒന്ന് ആലോചിച്ചു നോക്കിയാൽ മനസ്സിൽ ആരുടെയെങ്കിലും പേര് കടന്നു വരുന്നുണ്ടോ? വെള്ളിത്തിരയിലെ റിൻസി. ഓർക്കുന്നില്ലേ?
3/ 7
കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലെ ആസിഫ് അലിയുടെ നായിക. സിറ്റിയിൽ വളർന്ന വീണ തനി നാടൻ പെണ്ണായാണ് സ്ക്രീനിലെത്തിയത്. നിഷ്ക്കളങ്കയും അതുപോലെ തന്നെ മിടുക്കിയും സ്നേഹം നിറഞ്ഞവളുമായ കഥാപാത്രം .കന്നി ചിത്രംകൊണ്ടു തന്നെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ഒരു സീറ്റും വീണ നേടി
4/ 7
കുട്ടിക്കാലത്തെ കണ്ണുകളും തല മുടിയും ചിരിയും ഇപ്പോഴും വീണയെ തിരിച്ചറിയാൻ സഹായിക്കും. കുഞ്ഞ് നാളിലെ താരത്തിന്റെ കുടുംബ ചിത്രമാണിത്. ഇന്ന് ക്യാമറ കണ്ടാൽ സന്തോഷവതിയായി പോസ് ചെയ്യുന്ന വീണ പക്ഷെ അന്ന് ഇപ്പോഴും ക്യാമറയോട് കൂട്ടല്ല എന്ന് ഈ ചിത്രങ്ങൾ കണ്ടാൽ മനസ്സിലാവുന്നില്ല?
5/ 7
കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം 'കോഴിപ്പോര്' എന്ന സിനിമയിലും വീണ വേഷമിട്ടു. ഈ ചിത്രവും നാടൻ പെൺകുട്ടി എന്ന ഇമേജിൽ തന്നെയാണ് ഈ നീളൻതലമുടിക്കാരിയെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്. ലോക്ക് ഡൌൺ ആരംഭിക്കുന്നതിന് വളരെ കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ഈ ചിത്രം വെള്ളിത്തിരയിലെത്തിയത്
6/ 7
കൂളിംഗ് ഗ്ലാസ് ഇല്ലെങ്കിലും കണ്ണട ഇപ്പോഴും താരത്തിന് പ്രിയമാണ്. ഇൻസ്റ്റഗ്രാമിൽ വീണ പോസ്റ്റ് ചെയ്ത ചിത്രമാണിത്. വലിയ ഫ്രയിമുള്ള കണ്ണട വച്ച് മോഡേൺ ലുക്കിലാണ് വീണ