ആദ്യമായി സംവിധാനം ചെയ്ത 'പ്രേമം' റിലീസ് ചെയ്ത് ഏഴു വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം സംവിധായകൻ അൽഫോൻസ് പുത്രൻ അവതരിപ്പിച്ച ചിത്രമാണ് പൃഥ്വിരാജ് നായകനായ 'ഗോൾഡ്'. തുടരെത്തുടരെ ഹിറ്റുകളുമായി കളംനിറഞ്ഞു നിൽക്കുകയായിരുന്ന നായകന്റെ ബോക്സ് ഓഫീസ് തിരിച്ചടിയായി മാറി 'ഗോൾഡ്'. നയൻതാരയുടെ വരവ് കൊണ്ടും പ്രേക്ഷകരെ ആകർഷിക്കാൻ സാധിച്ചില്ല
തിയേറ്റർ റിലീസിന് ശേഷം ഒരു മാസം തികയും മുൻപേ ചിത്രം ഡിജിറ്റൽ പ്ലാറ്റ്ഫോമിലുമെത്തി. ആമസോൺ പ്രൈം ആണ് ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത്. റിലീസിന് മുൻപ് അവകാശങ്ങളുടെ വിറ്റുവരവിൽ 50 കോടി നേടി എന്ന് അണിയറക്കാർ അറിയിച്ചിരുന്നു. എന്നാലിപ്പോൾ സിനിമ ഒ.ടി.ടിയിലെത്തി എന്ന പൃഥ്വിരാജിന്റെ പോസ്റ്റിൽ ചിത്രം കണ്ടവർ കമന്റുമായി ആറാട്ടു നടത്തുകയാണ് (തുടർന്ന് വായിക്കുക)