മാതൃദിനത്തിൽ പ്രണയിനിക്ക് വ്യത്യസ്ത ആശംസയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ വിഘ്നേഷ് ശിവൻ. (Image: Vignesh Shivan/Instagram)
2/ 12
സൗത്ത് ഇന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയ്ക്കാണ് വിഘ്നേഷിന്റെ ആശംസ. (Image: Vignesh Shivan/Instagram)
3/ 12
ഇരുവരുടേയും വിവാഹം ഉടൻ ഉണ്ടായേക്കുമെന്ന ഏറെ നാളായുള്ള ഗോസിപ്പിന് കൂടുതൽ ചൂട് പകരുന്നതാണ് വിഘ്നേഷിന്റെ പോസ്റ്റ്. (Image: Vignesh Shivan/Instagram)
4/ 12
തനിക്ക് പിറക്കാനിക്കുന്ന കുഞ്ഞുങ്ങളുടെ അമ്മ എന്നാണ് നയൻസിനെ വിശേഷിപ്പിച്ചിരിക്കുന്നത്. (Image: Vignesh Shivan/Instagram)
5/ 12
ഒരു കുഞ്ഞിനേയും എടുത്തു നിൽക്കുന്ന നയൻതാരയുടെ ചിത്രമാണ് വിഘ്നേഷ് പങ്കുവെച്ചിരിക്കുന്നത്. (Image: Vignesh Shivan/Instagram)
6/ 12
കൂടെയൊരു അടിക്കുറിപ്പും, "എന്റെ ഭാവി കുട്ടികളുടെ അമ്മയുടെ കയ്യിലുള്ള കുട്ടിയുടെ അമ്മയ്ക്ക് മാതൃദിനാശംസകൾ"(Image: Vignesh Shivan/Instagram)
7/ 12
പ്രണയത്തെ കുറിച്ച് രണ്ടുപേരും ഇതുവരെ തുറന്നു പറഞ്ഞിട്ടില്ലെങ്കിലും വിഘ്നേഷിന്റെ ആശംസ കണ്ടതോടെ ആവേശത്തിലായിരിക്കുകയാണ് ആരാധകർ. (Image: Vignesh Shivan/Instagram)
8/ 12
സ്വന്തം അമ്മയ്ക്ക് മാത്രമല്ല, നയൻതാരയുടെ അമ്മയ്ക്കും മാതൃദിനത്തിൽ വിഘ്നേഷ് ആശംസ നൽകിയിട്ടുണ്ട്. (Image: Vignesh Shivan/Instagram)
9/ 12
സുന്ദരിയായ മകളെ വളർത്തിയെടുത്ത അമ്മയ്ക്ക് ആശംസ എന്നാണ് നയൻതാരയുടെ അമ്മയോട് വിഘ്നേഷ് പറഞ്ഞിരിക്കുന്നത്. (Image: Vignesh Shivan/Instagram)
10/ 12
വനിതാ ദിനത്തിലും നയൻസിന്റെ ചിത്രം പങ്കുവെച്ചായിരുന്നു വിഘ്നേഷിന്റെ ആശംസ. (Image: Vignesh Shivan/Instagram)
11/ 12
പുതിയ ചിത്രം പങ്കുവെച്ചതോടെ എപ്പോ കല്യാണം എന്നാണ് ആരാധകരുടെ കമന്റ്. (Image: Vignesh Shivan/Instagram)
12/ 12
രജനീകാന്ത് നയകനാകുന്ന അണ്ണാതേ, ആർജെ ബാലാജിയുടെ മൂക്കുത്തി അമ്മൻ, മിലിന്ദ് റാവുവിന്റെ നേട്രികൻ, വിഘ്നേഷ് സംവിധാനം ചെയ്യുന്ന കാതുവാക്കുള രെണ്ട് കാതൽ എന്നീ ചിത്രങ്ങളാണ് നയൻതാരയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.