വിജയ് ബാബുവിന്റെ നേതൃത്വത്തിലെ ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച ചിത്രമാണ് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് ജയസൂര്യ നായകനായ 'ആട്' സിനിമകൾ. നിർമ്മാതാവെന്നതിനേക്കാൾ ആട് ചിത്രങ്ങളിലെ എസ്.ഐ. സർബത് ഷമീറിനെ പ്രേക്ഷകർ ഒരിക്കലും മറക്കില്ല
2/ 5
ലോക്ക്ഡൗൺ അല്പമൊന്നു അയവു വന്നപ്പോൾ പുതിയ ചിത്രം 'സൂഫിയും സുജാതയും' ഡിജിറ്റൽ റിലീസ് ചെയ്ത സന്തോഷത്തിലാണ് വിജയ് ബാബു. എന്നാലും വൈഷമ്യ ഘട്ടം ഇനിയും അങ്ങോട്ട് പൂർണ്ണമായി മാറാത്ത സാഹചര്യത്തിൽ അല്പമൊരു ആശ്വാസത്തിനായി പാചകം ചെയ്യാൻ ഇറങ്ങിയതാണ് ഇദ്ദേഹം
3/ 5
എന്തായാലും ആടിന്റെ നിർമ്മാതാവും നടനുമായ ആൾക്ക് ആട്ടിറച്ചി ഒഴിച്ച് നിർത്തിയുള്ള കുക്കിംഗ് ഇല്ല. അതുകൊണ്ടു തന്നെ വിജയ് ബാബു പരീക്ഷണം നടത്തുന്നത് 'മട്ടൺ യാഖ്നി പുലാവിലാണ്'. സംഗതി എന്താന്നല്ലേ?
4/ 5
ചിത്രത്തിൽ കാണുന്നതാണ് 'മട്ടൺ യാഖ്നി പുലാവ്'. ബസ്മതി അരിയും മസാലകളും സുഗന്ധവ്യഞ്ജനങ്ങളും സർവോപരി ആട്ടിറച്ചിയും ചേർത്തൊരു പിടിപിടിച്ചാൽ കിടിലൻ 'മട്ടൺ യാഖ്നി പുലാവ്' റെഡി
5/ 5
എന്തായാലും നള പാചകത്തിന് മികച്ച അഭിപ്രായമാണ് ഈ ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ താഴെ കാണാൻ കഴിയുന്നത്