തമിഴ് സിനിമാ ആരാധകരെ ആവേശത്തിലാക്കിയാണ് കഴിഞ്ഞ ദിവസം വിജയ് ചിത്രം വാരിസും അജിത് ചിത്രം തുനിവും പുറത്തിറങ്ങിയത്. ആരാധകർ ഗംഭീരമായാണ് ഇരു ചിത്രങ്ങളേയും വരവേറ്റതും.
2/ 9
തമിഴിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ട് താരങ്ങളുടെ ചിത്രമാണ് ഒന്നിച്ച് പുറത്തിറങ്ങിയത്. ആരാധകർക്ക് ഉത്സവമാകാൻ മറ്റെന്ത് വേണം.
3/ 9
വിജയ് ചിത്രം വാരിസിനെ കുറിച്ച് പറയുകയാണെങ്കിൽ രശ്മിക മന്ദാന വിജയുടെ നായികയായി എത്തുന്ന ആദ്യ ചിത്രം കൂടിയാണിത്.
4/ 9
വിജയിയുടെ അറുപത്തിയാറാമത്തെ ചിത്രമാണ് വാരിസ്. ഈ ചിത്രത്തിനായി റെക്കോർഡ് തുകയാണത്രേ വിജയിയും രശ്മികയും വാങ്ങിയത്. എന്നാൽ രണ്ടു പേരുടേയും പ്രതിഫലം തമ്മിൽ വലിയ അന്തരമാണുള്ളത് എന്നതും ശ്രദ്ധേയമാണ്.
5/ 9
ദിൽ രാജുവും പിവിപി സിനിമയും ചേർന്ന് നിർമിച്ച വാരിസ് സംവിധാനം ചെയ്തിരിക്കുന്നത് വംശിയാണ്. പ്രകാശ് രാജ്, ജയസുധ, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
6/ 9
ചിത്രത്തിന് വിജയ് വാങ്ങിയ പ്രതിഫലം പല ബോളിവുഡ് താരങ്ങളെക്കാൾ കൂടുതലാണ്. 150 കോടിയാണത്രേ വിജയ് ഈ ഒരൊറ്റ സിനിമയ്ക്കായി വാങ്ങിയത്. സിനിമയിൽ രശ്മികയും വൻതുകയാണ് പ്രതിഫലമായി വാങ്ങിയത്.
7/ 9
എന്നാൽ വിജയിയുടെ പ്രതിഫലവുമായി തട്ടിച്ചു നോക്കുമ്പോൾ ഇത് വളരെ കുറവാണ്. രശ്മികയേക്കാൾ 25 മടങ്ങ് അധികമാണ് വിജയുടെ പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
8/ 9
നാല് കോടിയാണത്രേ രശ്മിക ചിത്രത്തിനായി വാങ്ങിയത്. വിജയിയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണെങ്കിലും തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരുടെ പട്ടികയിൽ മുൻപന്തിയിലാണ് രശ്മികയിപ്പോൾ.
9/ 9
വാരിസിലെ താരങ്ങളുടെ പ്രതിഫലത്തോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിലും വിജയയും രശ്മികയും മുന്നേറി. മാത്രമല്ല, തമിഴിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളും ഇരുവരുമാണ്.