പുതിയ തലമുറയ്ക്ക് പ്രചോദനമാണ് തെലുങ്ക് താരം വിജയ് ദേവരക്കൊണ്ട. കേരളത്തിലുൾപ്പെടെ നിരവധി ആരാധകരാണ് താരത്തിനുള്ളത്.
2/ 7
താരവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും അറിയാൻ ആഗ്രഹിക്കുന്നവരാണ് ആരാധകർ. തന്റെ സന്തോഷങ്ങൾ ആരാധകരുമായി താരം പങ്കുവെയ്ക്കാറുമുണ്ട്.
3/ 7
വിജയ് ദേവരക്കൊണ്ട വീട് വാങ്ങിയതാണ് പുതിയ വിശേഷം. ഗൃഹപ്രവേശന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെച്ചിരുന്നു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു.
4/ 7
[caption id="attachment_181141" align="alignnone" width="875"] ഹൈദരാബാദിലെ ജൂബിലി ഹിൽസിലാണ് ദേവരക്കൊണ്ട വീട് വാങ്ങിയിരിക്കുന്നത്. 15 കോടിയാണ് വീടിന്റെ വില.
[/caption]
5/ 7
ഞാൻ ഒരു വലിയ വീട് വാങ്ങി. അത് എന്നെ ഭയപ്പെടുത്തുന്നു. ഇനി അത് നോക്കിനടത്തേണ്ടത് അമ്മയുടെ ചുമതലയാണ്- ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം ഫേസ്ബുക്കിൽ കുറിച്ചു.
6/ 7
ഇതുവരെയുള്ള യാത്രയിൽ ഒപ്പം നിന്ന എല്ലാവർക്കും നന്ദി പറയാനും താരം മറന്നില്ല.
7/ 7
വേൾഡ് ഫേമസ് ലവറാണ് ദേവരക്കൊണ്ടയുടെ വരാനിരിക്കുന്ന ചിത്രം.