തെന്നിന്ത്യയിൽ നിന്ന് ഇന്ത്യ മുഴുവൻ ആരാധകരെ സ്വന്തമാക്കിയ നടനാണ് വിജയ് ദേവരകൊണ്ട(Vijay Deverakonda). ഏറ്റവും കൂടുതൽ ആരാധികമാരുള്ള താരവും വിജയ് തന്നെ.
2/ 6
തെന്നിന്ത്യയ്ക്ക് പുറമേ ബോളിവുഡിലും ചുവടുറപ്പിക്കാനുള്ള ഒരുക്കത്തിലാണ് വിജയ്. താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രം ലൈഗർ തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്.
3/ 6
ഇതിനിടയിലാണ് വിജയ് ദേവരകൊണ്ട തന്റെ കടുത്ത ആരാധികയെ നേരിട്ട് കണ്ടത്. വിജയിയുടെ തന്റെ ദേഹത്ത് ടാറ്റൂ ചെയ്തിരുന്നു ഈ ആരാധിക. ഇഷ്ടതാരത്തെ നേരിട്ടു കാണ്ടതോടെ പൊട്ടിക്കരഞ്ഞ ആരാധികയെ വിജയ് ചേർത്ത് പിടിക്കുകയും ചെയ്തു.
4/ 6
ലൈഗറിന്റെ പ്രമോഷന്റെ ഭാഗമായാണ് വിജയ് രണ്ട് ആരാധികമാരെ കണ്ടത്. വിജയ്ക്കൊപ്പം സിനിമയുടെ നിർമാതാവ് ചാർമീ കൗറും സംവിധായകൻ പുരി ജഗന്നാഥും ഉണ്ടായിരുന്നു.
5/ 6
വിജയിയുടെ മുഖം പുറത്താണ് ആരാധിക ടാറ്റൂ ചെയ്തിരുന്നത്. ഇത് താരത്തിന് നേരിട്ട് കാണിച്ചു കൊടുക്കുകയും ചെയ്തു. ആരാധികരമാരുടെ ഒപ്പം നിന്ന് ചിത്രവും എടുത്താണ് വിജയ് ഇരുവരേയും യാത്രയയച്ചത്.
6/ 6
വിജയ് നായകനാകുന്ന ലൈഗറിൽ അനന്യ പാണ്ഡേയാണ് നായികയായി എത്തുന്നത്. ഹിന്ദിക്കു പുറമേ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.