ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയുടെ 67-ാമത് ചിത്രം ലിയോയുടെ അപ്ഡേറ്റുകള് തീര്‍ത്ത ആവേശം കെട്ടടങ്ങും മുന്‍പ് ദളപതി 68 സംബന്ധിച്ച വിവരങ്ങളാണ് തമിഴ് സിനിമാ ലോകത്ത് ചര്‍ച്ചയാകുന്നത്. മങ്കാത്ത , മാനാട് തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത വെങ്കട്ട് പ്രഭു ആണ് വിജയുടെ പുതിയ ചിത്രം ഒരുക്കുക എന്നാണ് പിങ്ക് വില്ല അടക്കമുള്ള സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
യുവന് ശങ്കര്‍ രാജയാകും ചിത്രത്തിന്റെ സംഗീത സംവിധാനം എന്നും റിപ്പോര്‍ട്ടുണ്ട്. ദളപതി 68നായി വമ്പന്‍ പ്രതിഫലമാണ് വിജയ്ക്ക് നിര്‍മ്മാതാക്കള്‍ ഓഫര്‍ ചെയ്തിരിക്കുന്നത്. ഏകദേശം 150 കോടിയോളമാണ് എജിഎസ് എന്റര്‍ടൈന്‍മെന്‍സ് നായകനായി വാഗ്ദാനം ചെയ്തിരിക്കുന്നത്. 300 കോടിയിലധികം കളക്ഷന്‍ നേടിയ ബിഗില്‍ എജിഎസിന് വലിയ ലാഭം ഉണ്ടാക്കി കൊടുത്തിരുന്നു.