മലയാള സിനിമ രംഗത്ത് പകരം വെക്കാനില്ലാത്ത പ്രതിഭയ്ക്ക് ഉടമയായിരുന്നു നടന് മാമുക്കോയ. തൊട്ടതെല്ലാം പൊന്നാക്കിയ അദ്ദേഹത്തിന്റെ സൗഹൃദവലയം വളരെ വിപുലമായിരുന്നു. വൈക്കം മുഹമ്മദ് ബഷീറും, എംടിയും എം.മുകുന്ദനും വി.ടി മുരളിയുമടക്കമുള്ള സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരുമായുള്ള മാമുക്കോയയുടെ ചങ്ങാത്തം സിനിമ ലോകത്തുള്ളവരെ അത്ഭുതപ്പെടുത്തിയിരുന്നു.
മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും ജയറാമും അടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം അഭിനയിക്കുമ്പോഴുള്ള അതേ ഊര്‍ജം തന്നെയാണ് പൃഥ്വിരാജിനൊപ്പം അഭിനയിച്ചപ്പോഴും മാമുക്കോയ പ്രകടിപ്പിച്ചത്. അപ്പോഴും ഫഹദിനൊപ്പം അഭിനയിക്കണം എന്നത് തന്റെ വലിയ ആഗ്രഹം ആണെന്ന് മാമുക്കോയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു