COVID 19| ക്വാറന്റൈൻ കാലം ബോറടി മാറ്റാം; കണേണ്ട വെബ് സീരീസുകൾ
കാണാൻ മാറ്റിവെച്ചതും കണ്ടിരിക്കേണ്ടതുമായ വെബ് സീരീസുകളെല്ലാം ഈ സമയത്ത് കണ്ടുതീർക്കാം.
News18 Malayalam | March 24, 2020, 2:34 PM IST
1/ 10
വെബ് സീരീസ് ആരാധകരുടെ ലിസ്റ്റിൽ ഉറപ്പായും ഉണ്ടാകും ബ്രേക്കിംഗ് ബാഡ്. കാണാത്തവർ നിർബന്ധമായും കണ്ടിരിക്കേണ്ടതും. അഞ്ച് സീസണിലായാണ് പരമ്പര. വാൾട്ടർ വൈറ്റ് എന്ന കെമിസ്ട്രി അധ്യാപകനെ ചുറ്റിപറ്റിയാണ് പരമ്പര. ശ്വാസകോശ അർബുദം ബാധിച്ച വാൾട്ടർ തനിക്ക് ശേഷം കുടുംബത്തിന്റെ നില ഭദ്രമാക്കാൻ മെതഫെറ്റമൈൻ എന്ന ഡ്രഗ്ഗ് ഉണ്ടാക്കുന്നു. ജെസ്സി പിങ്ക്മെൻ എന്ന വിദ്യാർത്ഥിയേയാണ് ഇതിനായി അയാൾ ഒപ്പം കൂട്ടുന്നത്. പിന്നീടുണ്ടാകുന്ന സംഘർഷഭരിതമായ രംഗങ്ങളാണ് സീരീസിന്റെ ഹൈലൈറ്റ്. 2013ൽ എറ്റവും മികച്ച റേറ്റിങ്ങുള്ള ഷോ എന്ന ഗിന്നസ് പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
2/ 10
ചെർണോബിൽ (ഹോട്ട്സ്റ്റാർ പ്രീമിയം): പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ചെർണോബിൽ ദുരന്തത്തെ കുറിച്ച് തന്നെയാണ് സീരീസ് പറയുന്നത്. നിർബന്ധമായും കണ്ടിരിക്കേണ്ടത്. ലോകം കണ്ട ഏറ്റവും ഭീകരമായ മനുഷ്യനിർമിത ദുരന്തത്തിന്റെ ഉള്ളറകളിലേക്ക് സീരീസ് പോകുന്നു.
3/ 10
മാഡ് മെൻ (നെറ്റ്ഫ്ളിക്സ്): 1960 ൽ ന്യൂയോർക്കിലെ ആഡ് ഏജൻസിയിൽ ജോലി ചെയ്യുന്നവരാണ് ഇതിലെ കഥാപാത്രങ്ങൾ. ഏഴ് സീസണുകളിൽ 13-14 എപ്പിസോഡുകളായാണ് സീരീസ്.
4/ 10
ഗെയിം ഓഫ് ത്രോൺസ് ( ഹോട്ട്സ്റ്റാർ പ്രീമിയം) അറിയുന്നവർക്ക് എല്ലാം അറിയാം, അറിയാത്തവർക്ക് പുതിയ അനുഭവമായിരിക്കും GOT എന്ന ചുരക്കപ്പേരിൽ വിളിക്കുന്ന ഈ സീരീസ്. ലോകത്തെമ്പാടുമായി ഏറെ ആഘോഷിക്കപ്പെട്ട സീരീസുകളിലൊന്നാണിത്.
5/ 10
ഹൗസ് ഓഫ് കാർഡ്സ് ( നെറ്റ്ഫ്ലിക്സ് ): എമ്മി നോമിനേഷൻ നേടിയ പൊളിറ്റിക്കൽ ത്രില്ലർ സീരീസാണ് ഹൗസ് ഓഫ് കാർഡ്സ്.
6/ 10
മെയ്ഡ് ഇൻ ഹെവൻ ( ആമസോൺ പ്രൈം): വെഡ്ഡിങ് പ്ലാൻ നടത്തുന്ന രണ്ട് സുഹൃത്തുക്കളിലൂടെയാണ് സീരീസിന്റെ മുന്നോട്ടുപോക്ക്. സോയ അക്തറും റീമ കഗ്തിയും ചേർന്നൊരുക്കിയ സീരീസിൽ ഇന്ത്യയിലെ ലിംഗ അസമത്വവും ക്ലാസ് ഡിഫറൻസും കൃത്യമായി അടയാളപ്പെടുത്തുന്നു.
7/ 10
സേക്രഡ് ഗെയിംസ് ( നെറ്റ്ഫ്ലിക്സ്): നവാസുദ്ദീൻ സിദ്ദീഖി, സെയ്ഫ് അലി ഖാൻ എന്നിവരാണ് സീരീസിലെ പ്രധാന താരങ്ങൾ. വിക്രം ചന്ദ്രയുടെ സേക്രഡ് ഗെയിംസ് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരീസ്. രണ്ട് സീരീസുകളിലായാണ് ക്രൈം തില്ലർ പുറത്തിറങ്ങിയത്.
8/ 10
മിർസാപൂർ ( ആമസോൺ പ്രൈം): ക്രൈം ത്രില്ലർ ഗണത്തിൽ തന്നെ ഉൾപ്പെടുന്ന ശ്രദ്ധേയമായ സീരീസാണ് മിർസാപൂർ. രണ്ട് കുടുംബങ്ങളിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്.
9/ 10
ഫോർ മോർ ഷോർട്സ് പ്ലീസ് ( ആമസോൺ പ്രൈം): വ്യത്യസ്തരായ നാല് പെൺ സുഹൃത്തുക്കളുടെ കഥായാണിത്. പത്ത് എപ്പിസോഡുകളുള്ള സീരീസിൽ സമൂഹത്തിന്റെ പുരുഷ മേധാവിത്വ സ്വഭാവത്തെ കുറിച്ചും സ്ത്രീകളുടെ ലൈംഗികതയെ കുറിച്ചുമെല്ലാം തുറന്നു പറയുന്നു. സീസൺ 2 അടുത്ത മാസം എത്തും.
10/ 10
ഡൽഹി ക്രൈം (നെറ്റ്ഫ്ലിക്സ്): നിർഭയ കേസിനെ ആസ്പദമാക്കിയൊരുക്കിയ സീരീസാണ് ഡൽഹി ക്രൈം.