കഴിഞ്ഞ ദിവസമാണ് നടി നീന ഗുപ്തയുടെയും ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്സിന്റെയും മകളും ഫാഷൻ ഡിസൈനറുമായ മസാബ ഗുപ്തയുടെ (Masaba Gupta) വിവാഹം. നടൻ സത്യദീപ് മിശ്രയാണ് വരൻ. മകളുടെ വിവാഹ ശേഷം നീന പോസ്റ്റ് ചെയ്ത ചിത്രമാണിത്. ഇതിൽ വധൂവരന്മാർ, വധുവിന്റെ മാതാപിതാക്കൾ, വരന്റെ അമ്മയും സഹോദരിയും, നീനയുടെ ഭർത്താവ് എന്നിവരാണുള്ളത്
മസാബയുടെ ഫാഷൻ ബുട്ടീക്കിൽ നെയ്തെടുത്ത വസ്ത്രമാണ് വിവാഹത്തിന് വധൂവരന്മാർ അണിഞ്ഞത്. അവർ മാത്രമല്ല, വളരെ കുറച്ചുപേർ മാത്രം പങ്കെടുത്ത ചടങ്ങിൽ സുപ്രധാന അതിഥികൾ എല്ലാപേരും അണിഞ്ഞത് 'ഹൗസ് ഓഫ് മസാബ'യുടെ വസ്ത്രങ്ങളായിരുന്നു. സംഗതി അവിടം കൊണ്ട് തീർന്നില്ല, വിവാഹം കഴിഞ്ഞതും വസ്ത്രങ്ങൾ പോയത് എവിടേക്കെന്നല്ലേ? (തുടർന്ന് വായിക്കുക)