വളരെക്കാലങ്ങളായി നടി നയൻതാരയുടെയും (Nayanthara) വിഗ്നേഷ് ശിവന്റെയും (Vignesh Shivan) വിവാഹ വീഡിയോ കാണാം എന്ന പ്രതീക്ഷയിലാണ് നയൻസ് ആരാധകർ. സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആണ് വീഡിയോ ഒരുക്കിയിട്ടുള്ളത്. 2022 ജൂൺ ഒൻപതിനാണ് ചെന്നൈയിലെ ആഡംബര വേദിയിൽ വച്ച് വിഗ്നേഷ് നയൻസിന് താലി ചാർത്തിയത്. വിവാഹത്തിന് ഷാരൂഖ് ഖാൻ, രജനികാന്ത് ഉൾപ്പെടെ വമ്പൻ താരനിരയുടെ സാന്നിധ്യമുണ്ടായിരുന്നു
'നയൻതാര: ബിയോണ്ട് എ ഫെയറി ടെയ്ൽ' എന്ന പേരിൽ ഡോക്യുമെന്ററിയാണ് പുറത്തിറങ്ങുക. 2022 ഒക്ടോബറിൽ ഡോക്യുമെന്ററി വരുമെന്ന് പറഞ്ഞിരുന്നെങ്കിലും, നടന്നില്ല. വിഗ്നേഷ് ശിവന്റെയും നയൻതാരയുടെയും കമ്പനിയാണ് നിർമാതാക്കൾ എന്നും പറയപ്പെടുന്നു. വിക്കിയുടെ സിനിമാ തിരക്കുകൾ കാരണം കാര്യങ്ങൾ വൈകി എന്നും നിഗമനമുണ്ട്. എന്നാൽ ഇപ്പോൾ വരുന്ന വാർത്തയനുസരിച്ച് മക്കളായ ഉയിരും ഉലഗവും ഈ വീഡിയോയിൽ ഉണ്ടോ എന്നാണ് ചോദ്യം. അതിന് കാരണവുമുണ്ട് (തുടർന്ന് വായിക്കുക)
'നയൻതാര: ബിയോണ്ട് എ ഫെയറി ടെയ്ൽ' എന്ന ഡോക്യുമെന്ററി വിവാഹം മാത്രമല്ല, താരത്തിന്റെ ജീവിതഗന്ധിയായ നിമിഷങ്ങൾ കൂടി ചേർന്നതാണ്. നയൻതാരയും വിഗ്നേഷ് ശിവനും തമ്മിലെ സ്നേഹത്തിന്റെ ആഴവും, മാതാപിതാക്കളായി ഇരുവരും എങ്ങനെയാണ് എന്നതും ഇതിൽ ഉൾപ്പെടും. ഇവിടെ മക്കളുടെ മുഖം ആദ്യമായി കാണാം എന്ന പ്രതീക്ഷയുമുണ്ട്