2019 ജൂൺ മാസം സിനിമാ-സീരിയൽ ലോകങ്ങൾ ആഘോഷമാക്കിയ വിവാഹമായിരുന്നു ഈ സീരിയൽ താരത്തിന്റേത്. എന്നാലിപ്പോൾ ഭർത്താവിന്റെ പേര് സോഷ്യൽ മീഡിയ പ്രൊഫൈലിൽ നിന്നും നീക്കം ചെയ്തതോടെ പ്രിയ നടി വിവാഹമോചനത്തിലേക്കോ എന്ന അഭ്യൂഹം രൂക്ഷമാണ്
2/ 6
സുസ്മിത സെന്നിന്റെ സഹോദരൻ രാജീവ് സെന്നാണ് നടി ചാരു അസോപ്പയെ വിവാഹം ചെയ്തത്. ഇരുവരും ഇവരുടെ പ്രൊഫൈലുകളിൽ നിന്നും പങ്കാളിയുടെ ചിത്രങ്ങൾ എടുത്തുമാറ്റുകയും ചെയ്തിരുന്നു. പുറത്തു വന്ന വാർത്തയ്ക്ക് രാജീവ് വിശദീകരണം നൽകുന്നു
3/ 6
ഇരുവരും രണ്ട് വീടുകളിലായാണ് കഴിയുന്നതെന്നും റിപ്പോർട്ടുകളുണ്ട്. രാജീവ് 'ടൈംസ് ഓഫ് ഇന്ത്യ'ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നതിങ്ങനെ: "ഞാൻ എന്തിന് എന്റെ വീട് വിട്ടു പോണം? എനിക്ക് ഡൽഹിയിലും, മുംബൈയിലും, ദുബായിയിലും ഓരോ വീടുകളുണ്ട്..."
4/ 6
"ആരൊക്കെയോ അവളുടെ മനസ്സ് മാറ്റാൻ ശ്രമിക്കുന്നുണ്ട്. അവൾ സത്യസന്ധയായ ഒരു സാധാരണ പെൺകുട്ടിയാണ്. ചിലപ്പോൾ അതവളുടെ വൻ സുഹൃദ് വൃന്ദത്തിൽ നിന്നുമാകാം. അവൾ അവളുടെ വഴി മറന്നുപോകാതിരിക്കട്ടെ...
5/ 6
"കുറ്റവാളി ആരെന്ന് കണ്ടെത്തിയാൽ, ഞാൻ അവരുടെ പേരും, ചിത്രവും കുറെയേറെ കാര്യങ്ങളും പോസ്റ്റ് ചെയ്യും. എന്നെ ആക്രമിക്കാനാണ് അവരുടെ ഭാവമെങ്കിൽ ഞാൻ അതിലും ശക്തിയായി തിരിച്ചടിക്കും." രാജീവ് പറയുന്നു
6/ 6
അഭ്യൂഹങ്ങളെപ്പറ്റി ആരാഞ്ഞപ്പോൾ രാജീവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. "ഞാൻ ഇപ്പോൾ വളരെ സന്തോഷവാനാണ്. അത്രയേ ഇപ്പോൾ പറയാനുള്ളൂ." താൻ അതേപ്പറ്റി സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു ചാരുവിന്റെ പ്രതികരണം