രൺബീർ (Ranbir Kapoor), ആലിയ ഭട്ട് (Alia Bhatt) വിവാഹ വിശേഷങ്ങൾ ഇന്റർനെറ്റിൽ എങ്ങും പ്രചരിക്കുകയാണ്. അതിനിടെ കുടുംബത്തിൽ ഏറ്റവുമധികം വിദ്യാഭ്യാസ യോഗ്യത നേടിയത് താനാണെന്ന് രൺബീർ പറഞ്ഞ വാചകങ്ങൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. കുട്ടിക്കാലത്ത് താൻ പഠനത്തിൽ മോശമായിരുന്നെന്നും അച്ഛനോട് പരാതി പറയുമെന്ന് പറഞ്ഞ് അമ്മ നീതു കപൂർ തന്നെ ഭീഷണിപ്പെടുത്താറുണ്ടെന്നും നടൻ രൺബീർ കപൂർ പറഞ്ഞു. അന്ന് ട്വിറ്റർ ഇല്ലാതിരുന്നതിൽ സന്തോഷമുണ്ടെന്നും അല്ലെങ്കിൽ തന്റെ സ്കൂളിലെ മോശം ഗ്രേഡിനെക്കുറിച്ച് അച്ഛൻ ഋഷി കപൂർ ട്വീറ്റ് ചെയ്യുമായിരുന്നുവെന്നും രൺബീർ പറഞ്ഞു
“ഫലം വരുമ്പോൾ അമ്മ എന്റെ സ്കൂളിൽ വരുമായിരുന്നു. ഞാൻ എപ്പോഴും ക്ഷമ ചോദിക്കും, ‘ഞാൻ കഠിനാധ്വാനം ചെയ്യും, നല്ല മാർക്ക് വാങ്ങും, ഒരു വിഷയത്തിലും തോൽക്കില്ല’ എന്ന് അമ്മയോട് പറയുമായിരുന്നു. എന്റെ റിപ്പോർട്ട് കാർഡിൽ ചുവന്ന വര കണ്ടാൽ അമ്മ അച്ഛനോട് പറയും എന്ന് പറഞ്ഞു വിരട്ടുമായിരുന്നു. അവരെ ഭയന്ന് ഞാൻ കരയുമായിരുന്നു,” രൺബീർ മാധ്യമപ്രവർത്തകരോട് പറഞ്ഞു (തുടർന്ന് വായിക്കുക)
H.R. കോളേജ് ഓഫ് കൊമേഴ്സ് ആന്റ് ഇക്കണോമിക്സിൽ നിന്ന് തന്റെ പ്രീ-യൂണിവേഴ്സിറ്റി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം രൺബീർ കപൂർ സ്കൂൾ ഓഫ് വിഷ്വൽ ആർട്സിൽ ഫിലിം മേക്കിംഗ് പഠിക്കുന്നതിനായി ന്യൂയോർക്ക് സിറ്റിയിലേക്ക് താമസം മാറ്റി. തുടർന്ന് ലീ സ്ട്രാസ്ബെർഗ് തിയേറ്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുകയും ചെയ്തു. ഫിലിം സ്കൂളിൽ, പാഷൻ ടു ലവ് ആൻഡ് ഇന്ത്യ, 1964 എന്ന പേരിൽ രണ്ട് ഹ്രസ്വചിത്രങ്ങൾ രൺബീർ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു