വെള്ളിയാഴ്ച രാത്രി ഡിന്നറിനു ശേഷം ഋതിക് റോഷൻ (Hrithik Roshan) ഒരു 'നിഗൂഢ പെൺകുട്ടിയുടെ' കൈകൾ പിടിച്ച് നടന്നു വരുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. മുംബൈയിലെ ഖാർ വെസ്റ്റ് പരിസരത്തുള്ള മിസു എന്ന റെസ്റ്റോറന്റിൽ നിന്ന് പോകുന്നതിന്റെ ഫോട്ടോയാണ് പ്രചരിക്കുന്നത്. ഡിന്നർ ഔട്ടിങ്ങിനായി ഋതിക് തിരഞ്ഞെടുത്തത് ഒരു ജോടി കാർഗോ പാന്റും വെള്ള ടീ ഷർട്ടും അതിന് മുകളിൽ ധരിച്ച നീല ജാക്കറ്റും ആയിരുന്നു
ആൾക്കൂട്ടത്തിനിടയിലൂടെ കടന്നുപോകാനും തന്റെ കാറിലേക്ക് നയിക്കാനും പെൺകുട്ടിയെ സഹായിച്ച നടനെ പാപ്പരാസികൾ ക്യാമറയിൽ പിടികൂടി. ഋതിക് ആരാധകരെ ആകാംക്ഷയിലാഴ്ത്തിയിട്ടുണ്ട്. "അതാരാണ്? നമ്മൾ അറിഞ്ഞിരിക്കണം!!!" ഇൻസ്റ്റാഗ്രാമിലെ ഒരു ആരാധകന്റെ കമന്റ്. "അയാളുടെ കാമുകി?" കൗതുകത്തോടെ മറ്റൊരു ആരാധകൻ ചോദിച്ചു (തുടർന്ന് വായിക്കുക)
അതിനിടെ, ഋതിക്കും കരീന കപൂറും ഒരു സിനിമയിൽ ഒന്നിച്ചേക്കുമെന്ന് അടുത്തിടെ വന്ന ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു. ബോളിവുഡ് ലൈഫിന്റെ ഉറവിടം അനുസരിച്ച്, ജംഗ്ലീ പിക്ചേഴ്സിന്റെ ബാനറിലെ ചിത്രത്തിനായി ഒരു പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് അഭിനേതാക്കളെ സമീപിച്ചു കഴിഞ്ഞു. ചിത്രത്തിന് ഉലജ് എന്നാണ് പേരിട്ടിരിക്കുന്നതെന്നും അത് വളരെ പ്രാരംഭ പ്രക്രിയയിലാണ് എന്നും റിപ്പോർട്ടുണ്ട്