ഓരോ സിനിമ പുറത്തിറങ്ങുമ്പോഴും, ഫഹദ് ഫാസിലിന്റെ ആരാധകർ ആവേശത്തിലാണ്. എന്തെങ്കിലും ഒരു പുതുമ പ്രിയപ്പെട്ട 'ഫഫാ' അവർക്കായി കാത്തുവയ്ക്കും എന്ന ഉറപ്പാണ് ആ ആകാംക്ഷയുടെ പിൻബലം. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം 'മാലിക്' വിമർശനങ്ങളുടെ പേരിൽ ചർച്ചയാവുമ്പോഴും സുലൈമാൻ മാലികിന്റെ പ്രകടനത്തെക്കുറിച്ച് ആർക്കും എതിരഭിപ്രായമില്ല, സന്തോഷമേയുള്ളൂ
ഒരു കമ്പ്ലീറ്റ് ഫഹദ് ഷോയായി ഓരോ ചിത്രങ്ങളും മാറുമ്പോൾ, അതിൽ ഏറ്റവും സതോഷിക്കുന്ന 'ഫഫാ' ഫാൻ അദ്ദേഹത്തിന്റെ വീട്ടിൽ തന്നെയുണ്ട്, മറ്റാരുമല്ല, ഭാര്യ നസ്രിയ നസിം. അഭിനയത്തിൽ സജീവമല്ലാത്തപ്പോഴും തന്റെ ഫാൻസിനെ നിലനിർത്താൻ കഴിഞ്ഞ മാജിക്കിന്റെ ഉടമ കൂടിയാണ് നസ്രിയ. എന്നാൽ തന്റെ 'ഫഫാ' ബോയിയുടെ ഫാൻ ആവാനുള്ള കാരണം പറഞ്ഞുള്ള നസ്രിയയുടെ സെൽഫിക്കഥയാണ് മുകളിൽ കണ്ട ചിത്രം (തുടർന്ന് വായിക്കുക)
എന്നും വീട്ടിൽ കാണുന്ന, തന്റെയൊപ്പമുള്ള ഒരാളുടെ ഫാൻ ആവാൻ സാധിക്കുന്നതെങ്ങനെ എന്നതിനുള്ള മറുപടിയാണ് നസ്രിയയുടെ ചിത്രം. അതുകൊണ്ടു തന്നെ ഒരു ആരാധിക ഇഷ്ടതാരത്തെ കാണുമ്പോഴെന്ന പോലത്തെ ചിത്രമാണ് നസ്രിയ പകർത്തിയിരിക്കുന്നത്. അതിന്റെകൂടെ താനേ ഫഹദിന്റെ ഫാൻ ആവാനുള്ള കാരണവും നസ്രിയ പറയുന്നു (തുടർന്ന് വായിക്കുക)